'അത് ഇപ്പോഴും പശ്ചാത്തപിക്കുന്ന പിഴവ്'; ജീവിതത്തിലെ നഷ്‌ടമായ അവസരത്തെ കുറിച്ച് ബിൽഗേറ്റ്സ്
text_fieldsലോകസമ്പന്നരിൽ ഒരാളായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് തെൻറ ജീവിതത്തിലെ നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല. 'സ്മാർട്ട്‌ഫോണുകൾക്കായി മികച്ച ഒാപറേറ്റിങ് സിസ്റ്റം വികസിപ്പിക്കാൻ മൈക്രോസോഫ്റ്റിന് സാധിക്കാത്തത്' തന്നെ. ലാപ്ടോപ്പുകൾക്കും പിസികൾക്കുമായുള്ള വിൻഡോസ് ഒാപറേറ്റിങ് സിസ്റ്റത്തിന് ആഗോളതലത്തിൽ വലിയ ഡിമാൻറാണെങ്കിലും സ്മാർട്ട്ഫോൺ രംഗത്ത് മൈക്രോസോഫ്റ്റിന് പച്ചപിടിക്കാൻ സാധിച്ചിരുന്നില്ല.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബിൽ ഗേറ്റ്സ് ഇതുമായി ബന്ധപ്പെട്ട് മനസുതുറക്കുകയും ചെയ്തു. തെൻറ ജീവിതത്തിലെ "നഷ്‌ടമായ അവസര" ത്തെക്കുറിച്ച് ഗേറ്റ്സിനോട് ചോദിച്ചപ്പോൾ, സ്മാർട്ട്‌ഫോണുകൾക്കായി മാന്യമായ ഒരു മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാൻ മൈക്രോസോഫ്റ്റിന് കഴിയാത്തതാണ് ഇപ്പോഴും വലിയ നഷ്ടമായി തോന്നുന്ന അവസരമെന്ന് അദ്ദേഹം മറുപടി നൽകി. ''ഫോണുകൾക്കായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒാപറേറ്റിങ് സിസ്റ്റം അത്ര മികച്ചതായി ഭവിച്ചില്ല. അവിടെ ഞാൻ ഇപ്പോഴും പശ്ചാത്തപിക്കുന്ന പിഴവ് വരുത്തി'. -ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
2010-ലായിരുന്നു മൈക്രോസോഫ്റ്റ് വിൻഡോസിെൻറ മൊബൈൽ വേർഷൻ റിലീസ് ചെയ്തത്. 'വിൻഡോസ് ഫോൺ ഒ.എസ് എന്നായിരുന്നു അതിെൻറ പേര്. നോക്കിയയുമായി സഹകരിച്ച് തങ്ങളുടെ ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണുകൾ നിർമ്മിക്കാനും തുടങ്ങി. വൈകാതെ നോക്കിയ ലൂമിയ ഫോണുകൾ വിൻഡോസ് ഫോൺ ഒ.എസുമായി വിപണിയിൽ എത്തി. പുതുമയെ ഇഷ്ടപ്പെടുന്ന ആളുകൾ ലൂമിയ ഫോണുകൾ സ്വന്തമാക്കി. തുടക്കത്തിൽ നേരിട്ട ചില സോഫ്റ്റ്വെയർ പ്രശ്നങ്ങളും ഒാപറേറ്റിങ് സിസ്റ്റം മനസിലാക്കാനുള്ള ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട് പലരും ലൂമിയ ഫോണുകൾ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടു എന്ന് പറയാം.
എന്നാൽ, മാസങ്ങൾക്ക് ശേഷം ലൂമിയ ബ്രാൻഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ശേഷം കുറച്ചുകാലത്തേക്ക് ഫോണുകൾ വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു. ഗൂഗ്ളിെൻറ ആൻഡ്രോയ്ഡിനോടും ആപ്പിളിെൻറ െഎ.ഒ.എസിനോടും മുട്ടിനിൽക്കാൻ കെൽപ്പില്ലാതെ ഒടുവിൽ വിൻഡോസ് ഫോൺ ഒ.എസിനും ലൂമിയ ബ്രാൻഡിനും വിപണിയിൽ നിന്നും പടിയിറങ്ങേണ്ട അവസ്ഥയുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.