അഭിനിവേശം ബഹിരാകാശത്തോടല്ല, മലേറിയയോടും എച്ച്.ഐ.വിയോടും - മസ്കിനെയും ബെസോസിനെയും കൊട്ടി ബിൽ ഗേറ്റ്സ്
text_fieldsബഹിരാകാശം കീഴടക്കാനുള്ള നെേട്ടാട്ടത്തിലാണ് ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും ഇലോൺ മസ്‌കും. ബഹിരാകാശ ടൂറിസം എന്ന ദീർഘകാലമായുള്ള സ്വപ്നം യാഥാർഥ്യമാക്കാനായി സമ്പാദ്യത്തിെൻറ വലിയൊരു പങ്ക് തന്നെ മൂവരും ചിലവിടുകയാണ്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ ഒരാളുമായ ബിൽ ഗേറ്റ്സ്. ഇതുവരെ ബഹിരാകാശ രംഗത്തേക്ക് കാലെടുത്തുവെക്കാത്ത അദ്ദേഹം അതിന് താൽപര്യം പ്രകടിപ്പിച്ച് ഒരു പ്രസ്താവന പോലും ഇതുവരെ നടത്തിയിട്ടില്ല.
ബിൽ ഗേറ്റ്സിനോട് ആദ്യമായി അതിനുള്ള കാരണം തിരക്കി രംഗത്തെത്തിയത് പ്രമുഖ ടെലിവിഷൻ അവതാരകനായ ജെയിംസ് കോർഡനാണ്. ബഹിരാകാശത്തേക്കുള്ള യാത്രയോടുള്ള ചില ശതകോടീശ്വരന്മാരുടെ അഭിനിവേശത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തോട് ചോദിച്ചത്.
'ബഹിരാകാശമോ...! നമുക്ക് ഇവിടെ ഇനിയും ഭൂമിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്'. -അതിന് അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. എനിക്ക് മലേറിയ എച്ച്.ഐ.വി പോലുള്ള രോഗങ്ങളോടും അത്തരങ്ങൾ രോഗങ്ങളെ ഇല്ലാതാക്കുന്നതിനോടുമാണ് അഭിനിവേശം. ഞാൻ കോക്ടെയിൽ പാർട്ടികളിൽ രോഗങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ച് ആളുകളെ ബോറടിപ്പിക്കുന്ന തരം വ്യക്തിയാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. "ഇപ്പോൾ സ്പെയ്സ് ഷിപ്പിൽ കയറി ഭൂമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കാത്ത ഒരേയൊരു ശതകോടീശ്വരനായതിന് ജെയിംസ് കോർഡൻ ഗേറ്റ്സിനോട് നന്ദിയും പറഞ്ഞു."
Tonight on our special #ClimateNight episode, Bill Gates shares a very good reason for why you haven't seen him in a rocket ship 🚀 pic.twitter.com/7C8cKarJl0
— The Late Late Show with James Corden (@latelateshow) September 23, 2021
ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായി ഇലോൺ മസ്കിെൻറ സ്പേസ് എക്സ് നാല് സാധാരണക്കാരെ ബഹിരാകാശത്തേക്ക് എത്തിച്ച് ചരിത്രം സൃഷ്ടിച്ച സംഭവം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് ബിൽ ഗേറ്റ്സിെൻറ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബഹിരാകാശം ഉപയോഗിക്കാനുള്ള പദ്ധതികളെക്കുറിച്ച് ബെസോസും മസ്‌കും തുറന്നുപറഞ്ഞിരുന്നു. മസ്‌ക് ചൊവ്വയെ കോളനിവത്കരിക്കാൻ പദ്ധതിയിടുമ്പോൾ, കാർബൺ ഹെവി വ്യവസായങ്ങളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റാനാണ് ബെസോസ് ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.