ധോണിക്ക് 'ബ്ലൂ ടിക്ക്' തിരികെ നൽകി ട്വിറ്റർ; കൂടെ വിശദീകരണവും
text_fieldsനീക്കം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം മഹേന്ദ്ര സിങ് ധോണിയുടെ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ബാഡ്ജ് പുനഃസ്ഥാപിച്ച് ട്വിറ്റർ. സംഭവത്തിന് പിന്നാലെ ധോണിയുടെ ആരാധകർ കൂട്ടമായി ട്വിറ്ററിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐ നടപടിയുടെ കാരണം അറിയാനായി ട്വിറ്ററിനെ സമീപിച്ചിരുന്നു. അതിന് മറുപടിയായി നീല ബാഡ്ജ് തിരകെ നൽകിയ വിവരം ട്വിറ്റർ വക്താവ് അറിയിക്കുകയായിരുന്നു.
2021 ഫെബ്രുവരി മുതൽ ധോണിയുടെ അക്കൗണ്ട് സജീവമല്ലായിരുന്നുവെന്നും അതിനാലാണ് അക്കൗണ്ട് ആധികാരികമെന്ന് സൂചിപ്പിക്കുന്ന ബ്ലൂടിക്ക് നീക്കിയതെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവായി നിലനിർത്തണമെങ്കിൽ യൂസർമാർ ഏറ്റവും കുറഞ്ഞത് ആറുമാസം കൂടുേമ്പാഴെങ്കിലും പ്ലാറ്റ്ഫോമിൽ ലോഗ്-ഇൻ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധോണി അവസാനമായി ട്വീറ്റ് ചെയ്തത് ജനുവരി എട്ടിനായിരുന്നു. അതിന് ശേഷം അക്കൗണ്ടിൽ യാതൊരു പ്രവർത്തനവും നടക്കാത്തതിനാൽ വെരിഫിക്കേഷൻ ബാഡ്ജ് താനെ നീക്കം ചെയ്യപ്പെടുകയായിരുന്നു. 82 ലക്ഷം ഫോളോവേഴ്സാണ് ധോണിക്ക് അമേരിക്കൻ മൈക്രോ ബ്ലോഗിങ് സൈറ്റിലുള്ളത്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമാണ് കളിക്കുന്നത്. സെപ്റ്റംബറിൽ യു.എ.ഇയിൽ പുനരാരംഭിക്കാൻ പോകുന്ന ഐ.പി.എല്ലിലൂടെ ധോണി വീണ്ടും കളിക്കളത്തിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.