Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഡോർമാറ്റുകളിലും...

ഡോർമാറ്റുകളിലും അടിവസ്​ത്രങ്ങളിലും ഹിന്ദു ദൈവങ്ങൾ; ആമസോൺ ബഹിഷ്​കരിക്കാൻ ആഹ്വാനം

text_fields
bookmark_border
ഡോർമാറ്റുകളിലും അടിവസ്​ത്രങ്ങളിലും ഹിന്ദു ദൈവങ്ങൾ; ആമസോൺ ബഹിഷ്​കരിക്കാൻ ആഹ്വാനം
cancel

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പ്രിൻറ്​ ചെയ്​ത ഡോർമാറ്റുകളും അടിവസ്​ത്രങ്ങളും വിൽപ്പനക്ക്​ വെച്ച ഇ-കൊമേഴ്​സ്​ ഭീമൻ ആമസോണിനെതിരെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ബഹിഷ്‌കരണ കാമ്പയിൻ. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആമസോൺ ബഹിഷ്​കരിക്കാൻ ആഹ്വാനവുമായി ഒരുകൂട്ടം എത്തിയിരിക്കുന്നത്​.

'ബൊയ്‌കോട്ട് ആമസോണ്‍' ഹാഷ് ടാഗോടെ നൂറുകണക്കിന്​ പോസ്റ്റുകളാണ്​ ട്വിറ്ററിൽ പ്രചരിക്കുന്നത്​. ട്വീറ്റിനൊപ്പം ആമസോണിൽ ലിസ്റ്റ്​ ചെയ്​ത വിവാദ ഡോർമാറ്റുകളുടെയും അടവസ്​ത്രങ്ങളുടെയും സ്​ക്രീൻഷോട്ടുകളും പങ്കുവെക്കുന്നുണ്ട്​. 'ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്​ ആമസോൺ ഞാൻ ബഹിഷ്​കരിക്കുന്നു'വെന്ന്​ വെള്ളപ്പേപ്പറിൽ എഴുതി അവ പ്രദർശിപ്പിച്ചുകൊണ്ടുള്ള കാമ്പയിനും ചില യൂസർമാർ ആരംഭിച്ചിട്ടുണ്ട്​.

മുമ്പും ആമസോണിൽ ഇത്തരം രീതിയിലുള്ള ഉത്​പന്നങ്ങൾ വിൽപ്പനക്കെത്തിയിരുന്നുവെന്നും അവർക്ക്​ എത്രയും പെട്ടന്ന്​ ശക്​തമായ താക്കീത്​ നൽകണമെന്നും സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയരുകയാണ്​. ഫോണുകളിൽ നിന്നും ആമസോൺ അൺ-ഇൻസ്റ്റാൾ ചെയ്​ത്​ ഇന്ത്യയുടെ ഷോപ്പിങ്​ ആപ്പുകൾ ഉപയോഗിക്കാനും ആഹ്വാനമുയരുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boycott amazonAmazon
News Summary - Boycott Amazon trends in social media
Next Story