രണ്ടാഴ്ചക്കുള്ളിൽ ബിഎസ്എൻഎൽ 4ജി 200 സൈറ്റുകളിൽ ലഭ്യമാകും; 5ജി ഡിസംബറോടെ - അശ്വിനി വൈഷ്ണവ്
text_fieldsഡൽഹി: പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ രാജ്യത്തെ 200 സൈറ്റുകളിൽ 4ജി നെറ്റ്‌വർക്ക് സജ്ജീകരിക്കാൻ തുടങ്ങിയെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ അത് പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നവംബർ-ഡിസംബർ മാസത്തോടെ നെറ്റ്‌വർക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
"ഞങ്ങൾ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത 4G-5G ടെലികോം സ്റ്റാക്ക് ആണ് ഉപയോഗിക്കുന്നത്. ആ സ്റ്റാക്ക് വിന്യാസം ആരംഭിച്ചത് ബിഎസ്എൻഎൽ ആരംഭിച്ചുകഴിച്ചു. ചണ്ഡീഗഡിനും ഡെറാഡൂണിനുമിടയിൽ 200 സൈറ്റുകളിൽ ഇൻസ്റ്റാളേഷനുകൾ നടത്തിക്കഴിഞ്ഞു, അടുത്ത പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ സേവനം ഉപയോഗിച്ച് തുടങ്ങാം," - മന്ത്രി പറഞ്ഞു.
4ജി നെറ്റ്‌വർക്ക് വിന്യാസത്തിനായി ബിഎസ്എൻഎൽ ടാറ്റ കൺസൾട്ടൻസി സർവീസസിനും ഐടിഐ ലിമിറ്റഡിനും 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. ബിഎസ്എൻഎൽ 4ജിയുടെ വേഗത ഏവരെയും അമ്പരപ്പിക്കുമെന്നും മൂന്ന് മാസം നീണ്ട പരീക്ഷണത്തിനു ശേഷമാണ് 200 സൈറ്റുകൾ പ്രവർത്തനക്ഷമമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.