'രാജ്യമെങ്ങും ബി.എസ്.എൻ.എൽ 5ജി വരുന്നു'; 4ജി എത്തും മുമ്പേ പ്രഖ്യാപനവുമായി ടെലികോം മന്ത്രി
text_fieldsരാജ്യത്ത് 5ജി എത്തിയിട്ട് രണ്ട് മാസം തികയുമ്പോൾ, സ്വകാര്യ ടെലികോം ഭീമൻമാരായ എയർടെലും ജിയോയും അവരുടെ 5ജി സേവനങ്ങൾ വിപുലീകരിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അക്കാര്യത്തിൽ മുമ്പനാവാൻ ഇരു കമ്പനികളും കടുത്ത മത്സരത്തിലുമാണ്. 2023 അവസാനത്തോടെ രാജ്യമൊട്ടാകെ 5ജി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് എയർടെൽ, അതിനിടെ സർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എലും അവരുടെ 5ജി സേവനങ്ങളെ കുറിച്ച് സൂചനയുമായി എത്തിയിരിക്കുകയാണ്.
2023 വേനലിന് ബി.എസ്.എൽ.എൽ 5ജി രാജ്യത്ത് ലോഞ്ച് ചെയ്യുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. അടുത്ത 5-7 മാസത്തിനുള്ളിൽ ബി.എസ്.എൽ.എൽ 4G ഇൻഫ്രാസ്ട്രക്ചർ 5G-യിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും രാജ്യത്തൊട്ടാകെയായി ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. .
എയർടെലും ജിയോയുമടക്കമുള്ള ഇന്ത്യയിലെ സ്വകാര്യ ഓപ്പറേറ്റർമാർ രാജ്യത്ത് 5G സേവനങ്ങൾക്കായി തയ്യാറെടുക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബി.എസ്.എൽ.എൽ അവരുടെ 4G നെറ്റ്‌വർക്ക് പ്രഖ്യാപിച്ചത്. അതേസമയം, 5G സേവനങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും മറ്റും ബി.എസ്.എൽ.എൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ടെലികോം വികസന ഫണ്ട് 500 കോടിയില്‍ നിന്നും 4000 കോടിയായി ഉയര്‍ത്താനുള്ള ആലോചന നടക്കുന്നതായി മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. 4ജിയില്‍ ഏറെ പിറകിലായത് പോലെ ബി.എസ്.എന്‍.എല്‍ 5ജി സേവനങ്ങളിൽ പിന്നിലാവില്ലെന്നാണ് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.