'ഈയൊരു കാര്യത്തിൽ ബി.എസ്.എൻ.എല്ലിനെ വെല്ലാൻ ജിയോക്ക് പോലും ആയില്ല'
text_fieldsഇന്ത്യയിൽ ഏറ്റവും മികച്ച വോയിസ് കാൾ ക്വാളിറ്റി നൽകുന്ന ടെലികോം സേവനദാതാവ് ബി.എസ്.എൻ.എൽ ആണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്). ജിയോ, വി.െഎ, എയർടെൽ തുടങ്ങിയ വമ്പൻമാരേക്കാൾ ഒരുപടി മുന്നിലാണ് ഇക്കാര്യത്തിൽ സർക്കാരിന് കീഴിലുള്ള ബി.എസ്.എൻ.എൽ എന്ന് ട്രായ് പുറത്തുവിട്ട പുതിയ ഡാറ്റയിൽ പറയുന്നു.
ജിയോ, വൊഡാഫോൺ എന്നീ കമ്പനികളാണ് രണ്ടാം സ്ഥാനത്തുള്ളത്. എയർടെലും െഎഡിയയും അവശേഷിക്കുന്ന സ്ഥാനങ്ങളിലുമുണ്ട്. വൊഡാഫോണും െഎഡിയയും ഇപ്പോൾ ഒരമിച്ചാണെങ്കിലും ട്രായ് കാൾ ക്വാളിറ്റി റേറ്റിങ്ങിൽ രണ്ട് കമ്പനികളെയും വേർതിരിച്ച് തന്നെയാണ് കൊടുത്തിട്ടുള്ളത്. ആൻഡ്രോയ്ഡിലും െഎ.ഒ.എസിലും ലഭ്യമായിട്ടുള്ള ട്രായ്യുടെ 'മൈകാൾ ആപ്പി'ൽ നിന്നും ഉപയോക്താക്കളുടെ ഫീഡ് ബാക്ക് എടുത്താണ് കണക്കുകൾ പുറത്തുവിട്ടത്.
ഉപയോക്താക്കൾക്ക് ടെലികോം ഓപ്പറേറ്റർമാരെ അവർ നൽകുന്ന കാൾ നിലവാരത്തെ അടിസ്ഥാനമാക്കി ഒന്ന് മുതൽ അഞ്ചുവരെ സ്‌കെയിലിൽ റേറ്റുചെയ്യാൻ മൈകാൾ അപ്ലിക്കേഷനിലൂടെ സാധിക്കും. ഇതിൽ ബി.എസ്.എൻ.എല്ലിന് അഞ്ചിൽ 3.4 റേറ്റിങ് ലഭിച്ചപ്പോൾ, ജിയോ വൊഡാഫോൺ എന്നിവർക്ക് 3.3 ആണ് റേറ്റിങ് ലഭിച്ചത്. എയർടെലിന് മൂന്നും െഎഡിയക്ക് 2.9ഉം റേറ്റിങ് മാത്രമാണുള്ളത്.
അതേസമയം, ഇൻഡോർ കാൾ ക്വാളിറ്റി എല്ലാ ഒാപറേറ്റർമാരുടേയും സമാനമായിട്ടാണ് കാണിക്കുന്നത്. ഒൗട്ട്ഡോർ നെറ്റ്വർക് റിസപ്ഷൻ മികവിൽ ബി.എസ്.എൻ.എൽ ഏറെ മുന്നിട്ടുനിന്നു. പ്രത്യേകിച്ച് യാത്രകളിലുള്ള പ്രകടനം. ഇന്ത്യയിലെ ഉൾനാടൻ പ്രദേശങ്ങളടക്കമുള്ള എല്ലാ മേഖലകളിലും ബി.എസ്.എൻ.എല്ലിനുള്ള നെറ്റ്വർക്കാണ് അവരെ തുണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.