ഇന്ത്യയിൽ 50,000 ടവറുകൾ കൂടി; വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ കണക്ടിവിറ്റിക്കായി സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
50,000 ടവറുകളിൽ 41,000 എണ്ണം ഒക്ടോബർ 29ന് മുമ്പ് പ്രവർത്തനക്ഷമമായെന്നും വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി ടവറുകളെന്ന ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യത്തിന് ഇത് കരുത്ത് പകരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രസർക്കാറിന്റെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ് നേതൃത്വം നൽകുന്ന കൺസോട്യവുമായി ചേർന്നാണ് ബി.എസ്.എൻ.എൽ ടവറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു ലക്ഷം ടവറുകൾക്കുള്ള ഉപകരണങ്ങൾ നൽകുന്നതിനുള്ള കരാർ 2023 മെയിൽ 24,500 കോടി രൂപക്ക് ടി.സി.എസിന് ലഭിച്ചിരുന്നു. സെന്റർ ഫോർ ഡെവലെപ്മെന്റ് ഓഫ് ടെലിമാറ്റിക്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളും കൺസോട്യത്തിന്റെ ഭാഗമാണ്.
നേരത്തെ 2025 ജൂണിന് മുമ്പായി ഒരു ലക്ഷം സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ 4ജി നെറ്റ്‍വർക്ക് ഉറപ്പാക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.