മറ്റുള്ളവർ 5ജിക്ക് പിറകിലോടുമ്പോൾ ഇന്ത്യൻ നിർമിത 4ജി നെറ്റ്വർക്കുമായി ബി.എസ്.എൻ.എൽ; 4ജി വോള്‍ടി കോള്‍ പരീക്ഷിച്ച് മന്ത്രി
text_fieldsതദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങള്‍ ഉപയോഗിച്ച് വിന്യസിച്ച 4ജി നെറ്റ് വര്‍ക്ക് വിജയകരമായി പരീക്ഷിച്ച് ബി.എസ്.എൻ.എല്‍. 4ജി വോള്‍ടി കോള്‍ ചെയ്തുകൊണ്ട് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് പരീക്ഷണം നടത്തിയത്. ടെലികോം സെക്രട്ടറിയായ കെ. രാജാരാമനുമായാണ് മന്ത്രി ഫോണില്‍ സംസാരിച്ചത്. അതോടൊപ്പം ഡാറ്റാ ബ്രൗസിങും, വീഡിയോ സ്ട്രീമിങും അദ്ദേഹം പരീക്ഷിച്ചു നോക്കിയിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ടെലികോം റിസര്‍ച്ച് സ്ഥാപനം സി-ഡോട്ട്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി സഹകരിച്ചാണ് ചണ്ഡീഗഢില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിച്ചത്. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍സ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ ബെംഗളുരു, ചെന്നൈ, പുണെ, അംബാല എന്നിവിടങ്ങളിലും 4ജി പരീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 4ജി ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള 4ജി നെറ്റ് വര്‍ക്കില്‍ ആദ്യ ഫോണ്‍കോള്‍ ചെയ്ത വിവരം ടെലികോം മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
അതേസമയം, സ്വകാര്യ ടെലികോം കമ്പനികൾ രാജ്യത്ത് 5ജി പരീക്ഷണം നടത്തിവരുേമ്പാഴാണ് ബി.എസ്.എൻ.എൽ ഇന്ത്യൻ നിർമിത 4ജിയുമായി എത്തുന്നത്. ടാറ്റാ കൺസൾട്ടൻസി സർവീസസടക്കം അഞ്ച് കമ്പനികളുടെ പിന്തുണയോടെയാണ് ബി.എസ്.എൻ.എല്ലിന്റെ 4ജി വിന്യാസം നടക്കുന്നത്. ചില നഗരങ്ങളില്‍ ഇതിനകം തന്നെ അവർ 4ജി സേവനങ്ങള്‍ നല്‍കിവരുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.