Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഒരു വർഷം...

ഒരു വർഷം വാലിഡിറ്റിയുള്ള 1,499 രൂപയുടെ പുതിയ പ്ലാനുമായി ബി.എസ്​.എൻ.എൽ

text_fields
bookmark_border
bsnl-maximum
cancel

ഒരു വർഷം വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്​ഡ്​ പ്ലാനുമായി ബി.എസ്​.എൻ.എൽ. സെപ്​തംബർ ഒന്നുമുതൽ ലഭ്യമാകുന്ന പുതിയ 1,499 രൂപയുടെ പ്ലാനിലൂടെ 365 ദിവസത്തേക്ക് സൗജന്യ വോയിസ്​ കോളുകൾ ലഭിക്കും. ദിനംപ്രതി 250 സൗജന്യ മിനിറ്റുകളും 100 എ.എം.എസുകളുമാണ്​ ലഭിക്കുക. 250 മിനിറ്റ്​ പരിധി കഴിഞ്ഞാൽ, ബേസ്​ പ്ലാൻ പ്രകാരം ചാർജ്​ ഇൗടാക്കുന്നതായിരിക്കും.

വരുന്ന മൂന്ന്​ മാസത്തിനുള്ളിൽ ഇൗ പ്ലാൻ ചെയ്​താൽ 30 ദിവസം അധിക വാലിഡിറ്റിയും കമ്പനി ഒാഫർ ചെയ്യുന്നുണ്ട്​. ഫലത്തിൽ 395 ദിവസം വാലിഡിറ്റി ലഭിക്കും. അതേസമയം, പ്ലാനിൽ ആകെ 24 ജിബി ഇൻറർനെറ്റ്​ ഡാറ്റ മാത്രമാണ്​ 1,499 രൂപയുടെ പ്ലാനിലൂടെ ലഭിക്കുക. കോളുകൾക്ക്​ മാത്രം പ്രാധാന്യം നൽകുന്നവർക്ക്​ ഒരു വർഷത്തേക്ക്​ ചെയ്യാവുന്ന ഏറ്റവും നല്ല പ്ലാനാണ്​ ബി.എസ്​.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്​. സി-ടോപ്​അപ്​, സെൽഫ്​കെയർ, വെബ്​ പോർട്ടൽ എന്നിവ വഴി പുതിയ 1,499 രൂപയുടെ പ്ലാൻ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlbsnl 4gbsnl plans
News Summary - BSNL Launches 1,499 Plan with Unlimited Voice Calling
Next Story