Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓൺലൈൻ പഠനാനുഭവം മെച്ചപ്പെടുത്താൻ ടു-ടീച്ചർ മോഡൽ അവതരിപ്പിച്ച് ബൈജൂസ്
cancel
Homechevron_rightTECHchevron_rightTech Newschevron_rightഓൺലൈൻ പഠനാനുഭവം...

ഓൺലൈൻ പഠനാനുഭവം മെച്ചപ്പെടുത്താൻ 'ടു-ടീച്ചർ മോഡൽ' അവതരിപ്പിച്ച് ബൈജൂസ്

text_fields
bookmark_border

കൊച്ചി: ആഗോളതലത്തിൽ പ്രശസ്തമായ എഡ് ടെക് കമ്പനിയായ ബൈജൂസ്‌ സമഗ്ര ആഫ്‌റ്റർ സ്‌കൂൾ ഓൺലൈൻ ട്യുട്ടറിങ് പരിപാടിയിൽ ടു ടീച്ചർ അഡ്വാ​'േൻറജ്​ എന്ന നൂതന രീതി അവതരിപ്പിച്ചു. മികച്ച പഠന ഫലങ്ങൾ പ്രാപ്തമാക്കുന്നതിന് മികച്ച പഠനാനുഭവങ്ങളും ഗുണനിലവാരമുള്ള അധ്യാപനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ടു ടീച്ചർ മാതൃക അവതരിപ്പിക്കുന്ന ആദ്യ ഓൺലൈൻ ട്യൂഷൻ പ്രോഗ്രാമാണ് ബൈജൂസ് ക്ലാസുകൾ.

നിലവിലെ സാഹചര്യങ്ങളും വിദ്യാർത്ഥികളുടെ ആവശ്യകതകളും അനുസരിച്ച്, ബൈജുസ് ക്ലാസുകൾ പഠനത്തിന് ഒരു പുതിയ സമീപനം വാഗ്ദാനം ചെയ്യുകയാണ് ടു ടീച്ചർ മാതൃകയിലൂടെ. ഒരു വിദഗ്ദ്ധ അധ്യാപകൻ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ആശയപരമായ വ്യക്തത ഉറപ്പുവരുത്തുന്നതിനായി വിഷയങ്ങൾ ആഴത്തിൽ വിശദീകരിക്കാൻ ശക്തമായ ദൃശ്യങ്ങളും കഥാഖ്യാന രീതികളും പിന്തുടരുമ്പോൾ രണ്ടാമത്തെ അധ്യാപകൻ തൽക്ഷണ സംശയങ്ങൾ പരിഹരിക്കുകയും വ്യക്തിഗത ശ്രദ്ധ നൽകുകയും അതുവഴി സെഷനുകൾ സംവേദനാത്മകവും ആകർഷകവുമാക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള അധ്യാപനവും വ്യക്തിഗത ശ്രദ്ധയും ഒരേ സമയം നൽകാൻ ഇത് വഴി സാധിക്കുന്നു.

നാളെയുടെ പഠനമുറികൾ പുനർനിർവചിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നിർണായകമായ നാഴികക്കല്ലാണ് ടു ടീച്ചർ മോഡലെന്ന് ബൈജൂസ്‌ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ മൃണാൾ മോഹിത് പറഞ്ഞു. ഇത് പഠനരീതിയിൽ തത്സമയവും സംവേദനാത്മകവുമായ സംശയ പരിഹാരങ്ങൾക്കൊപ്പം മികച്ച അധ്യാപനവും വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകുന്നു. ഈ അതിമനോഹരമായ പഠനാനുഭവവും, ബൈജൂസ്‌ പഠനങ്ങളുടെ ദൃശ്യ സമ്പന്നമായ ഉള്ളടക്ക പെഡഗോഗിയും, വിദ്യാർത്ഥികളെ ഫലപ്രദമായ പഠനത്തിന് സഹായിക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ബൈജൂസ്‌ ക്ലാസുകൾ ചെറിയ ബാച്ചുകളായി നടത്തുന്നതിനാൽ , വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ പാഠ്യപദ്ധതി അനുസരിച്ച് പ്രവൃത്തിദിന/വാരാന്ത്യ ബാച്ചുകൾ തിരഞ്ഞെടുക്കാൻ കഴിയും. എഡ്ടെക് മേഖലയിലെ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് സംവേദനാത്മകതയ്‌ക്കൊപ്പം സ്വാധീനമുള്ളതും ഉയർന്ന നിലവാരമുള്ളതും വ്യക്തിഗതവുമായ ഒരു അനുഭവം സൃഷ്ടിക്കാൻ കഴിഞ്ഞതായും മൃണാൾ മോഹിത് ചൂണ്ടിക്കാട്ടി.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കിടയിൽ ബൈജൂസ്‌ നടത്തിയ ഗവേഷണത്തിൽ, ഒരു ക്ലാസിൽ രണ്ട് അധ്യാപകർ ഉണ്ടായിരിക്കുന്നത് മികച്ച പഠന ഫലങ്ങളിലേക്ക് നയിക്കുന്നുവെന്ന് തെളിയിച്ചു. ഉയർന്ന ശ്രദ്ധയും മികച്ച ഇടപെടലും ആശയപരമായ വ്യക്തതയും ഉണ്ടാകുമെന്നതിനാൽ പാഠ്യഭാഗങ്ങൾ കൂടുതൽ ശക്തമായി കുട്ടികൾക്ക് മനസിലാക്കാനും കഴിയുന്നു.

ഡിജിറ്റൽ വിദ്യാഭ്യാസം വ്യാപകമായ സ്വീകാര്യത നേടിയ പ്രത്യേക സാഹചര്യത്തിൽ എഡ്ടെക് മേഖലയ്ക്ക് ഇതൊരു പഠന അവസരവുമാണ്. രണ്ട് അധ്യാപകരുടെ സേവനം അത്തരം പഠനത്തിന്റെ പ്രതിഫലനമാണ്. ഓരോ ഘടകത്തിനും രണ്ട് സമർപ്പിത അധ്യാപകരുമായി ആശയപരമായ വ്യക്തതയും സംശയ നിവാരണവും നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഓരോ വിദ്യാർത്ഥിയുടെയും നിർണായകമായ പഠന ആവശ്യകതകൾ ബൈജൂസ്‌ ക്ലാസുകൾ നിറവേറ്റുന്നു എന്നതിന് തെളിവാണ്.

ബൈജൂസിന്റെ എഞ്ചിനീയറിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ജിനി തട്ടിൽ പറഞ്ഞു, "വിദ്യാർത്ഥികൾക്ക് പരിധിയില്ലാത്ത അനുഭവം നൽകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു, കൂടാതെ ഓൺലൈൻ പഠന അനുഭവം വർദ്ധിപ്പിക്കുന്നതിന് തടസ്സമില്ലാത്തതും തത്സമയവുമായ പിന്തുണ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ബൈജൂസ്‌ ക്ലാസുകളുടെ ഇന്റർഫേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലായിടത്തും വിദ്യാർത്ഥികൾക്ക് വേഗത്തിൽ പ്രാപ്യമാകുന്ന ബൈജൂസ്‌ ക്ലാസുകൾ കുറഞ്ഞ ബാൻഡ്‌വിഡ്ത്ത് നെറ്റ്‌വർക്കുകൾക്കും അനുയോജ്യമാണ്.

ഓരോ ക്ലാസിലും പരമാവധി 25 വിദ്യാർത്ഥികളാണുള്ളത്. വിദ്യാർത്ഥിയും അധ്യാപകനും തമ്മിലും വിദ്യാർത്ഥികൾ തമ്മിലും ആശയസംവാദത്തിന് അവസരവും വൈറ്റ്-ബോർഡ് മോഡ്, ഫോക്കസ് മോഡ്, തുടങ്ങിയവയിലൂടെ ഒരു ഫിസിക്കൽ ക്ലാസ് റൂം പോലെ തന്നെ അനുഭവം നൽകുന്നു. ബൈജൂസ്‌ ക്ലാസുകൾ സമാനതകളില്ലാത്ത സംവേദനാത്മകത, വ്യക്തിഗത ശ്രദ്ധ , ഉയർന്ന ആസ്വാദനക്ഷമത, വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള ഉള്ളടക്കം എന്നിവ ഉറപ്പാക്കുന്നു.

പഠന-പ്രാക്ടീസ്-പുനരവലോകനം-സംശയനിവാരണം തുടങ്ങി ബൈജൂസ്‌ പഠന പ്രക്രിയയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് ബൈജൂസ്‌ ക്ലാസുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആശയപരമായ വ്യക്തതയ്ക്കായി ആഴത്തിലുള്ള ധാരണയിലും, പഠന ഫലങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിലും ഉള്ളടക്ക രീതി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓഫ്‌ലൈൻ ക്ലാസ്റൂം അനുഭവം അനുകരിക്കുന്നതിനപ്പുറം, ബൈജൂസ്‌ ക്ലാസ്സുകൾ ഒരു 360 ° അധ്യാപന പഠന സംവിധാനം വാഗ്ദാനം ചെയ്യുന്നു. പതിവ് ഗൃഹപാഠവും പരിശീലനവും ഉപയോഗിച്ച് വിദ്യാർത്ഥിയെ പരിശീലിപ്പിക്കുകയും പഠന അപ്ലിക്കേഷൻ, പ്രതിമാസ റിപ്പോർട്ട് കാർഡുകൾ, പതിവ് പുരോഗതി അപ്‌ഡേറ്റുകൾ, രക്ഷാകർതൃ യോഗങ്ങൾ തുടങ്ങി എല്ലാ പഠന പ്രക്രിയകളും അടങ്ങിയതുമാണ്. മികച്ച ഗുണമേന്മയുള്ള അധ്യാപകർക്കും ഉള്ളടക്കത്തിനും പുറമേ, വിദ്യാർത്ഥികൾക്ക് ഒരുമെന്ററെയും നൽകുന്നു, അവർ വിദ്യാർത്ഥികളെ വേഗതയുള്ള, സജീവ പഠിതാക്കളാകാൻ പ്രോത്സാഹിപ്പിക്കുന്നതിന് അസൈൻമെന്റുകളും പ്രതിമാസ മൂല്യനിർണ്ണയങ്ങളും പുരോഗതി റിപ്പോർട്ടുകളും നൽകുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Byju'sByjustwo teacher feature
News Summary - Byju's brings new two-teacher feature to help students
Next Story