കോൾ റെക്കോർഡിങ് ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗ്ൾ
text_fieldsസുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോൾ റെക്കോർഡിങ് ആപുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗ്ൾ. മെയ് 11മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നാണ് സൂചന. തേർഡ് പാർട്ടി ആപുകൾക്ക് മാത്രമാണ് നിരോധനം വരിക. പ്ലേ സ്റ്റോറിൽ നിന്നും ഇത്തരം ആപുകൾ വൈകാതെ ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.
മെയ് 11ന് ശേഷം ബിൽറ്റ് ഇൻ റെക്കോർഡറില്ലാത്ത ഫോണുകളിൽ കോൾ റെക്കോർഡിങ് സാധ്യമാവില്ല. പുതിയ നയപ്രകാരം കോൾ റെക്കോർഡിങ് ആപുകളെ ഗൂഗ്ൾ ഇനി പ്രോൽസാഹിപ്പിക്കില്ല. അതേസമയം, ഷവോമി, സാംസങ് പോലുള്ള ഒട്ടുമിക്ക കമ്പനികളും കോൾ റെക്കോർഡിങ് ആപുകളുമായാണ് ഫോണുകൾ പുറത്തിറക്കുന്നത്. ഇത്തരം ഫോണുകളിൽ തുടർന്നും സേവനം ലഭ്യമാകുമെന്നാണ് റിപ്പോർ.
അതേസമയം, ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും ആൻഡ്രോയിഡ് 13ൽ ലഭ്യമാവുന്ന ഫീച്ചറുകൾ എന്താണെന്നതിന്റെ സൂചനകൾ ഗൂഗ്ൾ നേരത്തെ നൽകിയിരുന്നു. ബാറ്ററി ലൈഫ് ഉൾപ്പടെയുള്ള പ്രധാന ആശങ്കകൾ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിൽ ഗൂഗ്ൾ പരിഗണിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.