ഇന്ത്യയിൽ ടെസ്‍ല ഫാക്ടറി തുടങ്ങാൻ ഇലോൺ മസ്കിന് ഐഡിയ പറഞ്ഞുകൊടുത്ത് നത്തിങ് സി.ഇ.ഒ
text_fieldsഇന്ത്യയിൽ എളുപ്പത്തിൽ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുന്നതിനായി ശതകോടീശ്വരൻ ഇലോൺ മസ്കിന് ‘ഐഡിയ’ പറഞ്ഞുകൊടുത്ത് നത്തിങ് സി.ഇ.ഒ കാൾ പേയ്. ഇലോൺ മസ്കിനോട് പേര് 'ഇലോണ്‍ ഭായ്' എന്നാക്കി മാറ്റാനാണ് കാൾ പേയ് തമാശ രൂപേണ പറഞ്ഞത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു കാൾ പേയുടെ ഉപദേശം.
‘നിങ്ങളുടെ യൂസര്‍ നെയിം ഇലോണ്‍ ഭായ് എന്നാക്കി മാറ്റാതെ ഇന്ത്യയില്‍ ഒരു ടെസ്‍ല ഫാക്ടറി നിര്‍മിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? -കാള്‍ പേയ് ട്വീറ്റിൽ ചോദിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ നത്തിങ്ങിന്റെ സി.ഇ.ഒ ആണ് കാൾ പേയ്. അദ്ദേഹത്തിന്റെ എക്‌സിലെ പേര് നിലവിൽ 'കാള്‍ ഭായ്' എന്നാണ്.
എന്തായാലും കാൾ പേയുടെ പോസ്റ്റിന് രസകരമായ കമന്റുകളുമായി നിരവധിപേർ എത്തിയിട്ടുണ്ട്. പേര്, ഇലോൺ ബാഉ, ഇലോൺ ഗാരു, ഇലോൺ ചേട്ടൻ എന്നാക്കാൻ ചിലർ നിർദേശിച്ചിട്ടുണ്ട്.
കുറച്ച് വർഷങ്ങളായി ഇന്ത്യയിലേക്ക് വരാനുള്ള കാത്തിരിപ്പിലായിരുന്നു ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല. എന്നാൽ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ഇലോൺ മസ്കിന്റെ കമ്പനിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെ, വരവിന് റിവേഴ്സ് ഗിയറിടുകയായിരുന്നു.
എന്നാൽ, ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ടെസ്‍ലയടക്കമുള്ള ആഗോള ഇവി നിർമ്മാതാക്കളുടെ 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് ഇറക്കുമതി തീരുവ കുറക്കാൻ കേന്ദ്രം തയ്യാറായെന്നും പിന്നാലെ ടെസ്‍ല ഇന്ത്യൻ വിപണിയിൽ കാലെടുത്തുവെക്കാൻ പോവുകയാണെന്നുമാണ് ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.