ജോലി സമയത്തെ മൊബൈൽ ഉപയോഗം; സര്‍ക്കാര്‍ ജീവനക്കാർക്ക് പുതിയ നിർദേശങ്ങളുമായി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: ജോലി സമയത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മൊബൈല്‍ ഫോൺ ഉപയോഗം പരമാവധി കുറയക്കണമെന്ന നിർദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണിനെ ആശ്രയിക്കാനും മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി ഓഫീസ് സമയത്തിന് ശേഷം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാണ് ഉത്തരവ്. ഓഫീസിൽ തോന്നിയപോലെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് സർക്കാരിെൻറ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതായും, അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത് ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസിെൻറ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാർ നടപടി. അതേസമയം, പുറത്തുവിട്ട നോട്ടീസിൽ പെഗാസസിനെ പരാമർശിച്ചിട്ടില്ല.
മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ശബ്ദം കുറച്ചായിരിക്കുക, ജോലി സമയത്ത് ഫോണിലൂടെ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക, ഔദ്യോഗിക യോഗങ്ങളിൽ മൊബൈൽ ഫോണ്‍ സൈലന്റ് മോഡില്‍ വെക്കുക, അത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കലും സന്ദേശങ്ങള്‍ പരിശോധിക്കലും ഇയര്‍ഫോണ്‍ ഉപയോഗിക്കലും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.