Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ...

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പിടിമുറുക്കി കേന്ദ്രം; പരാതികളുടെ തീർപ്പിൽ തൃപ്തരല്ലെങ്കിൽ അപ്പീലിന് സമിതി

text_fields
bookmark_border
online platforms
cancel

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കെ​തി​രാ​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ​പ്ര​ത്യേ​ക അ​പ്പീ​ൽ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​​ൾ​ക്കു​ള്ള നി​യ​മ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ.​ടി മ​ന്ത്രാ​ല​യം ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഐ.​ടി നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഗ്രീ​വ​ൻ​സ് അ​പ്പ​ലേ​റ്റ് ക​മ്മി​റ്റി​ക​ൾ (ജി.​എ.​സി) എ​ന്ന പു​തി​യ സം​വി​ധാ​നം. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ജി.​എ.​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് ഐ.​ടി മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ​യും മ​റ്റു ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ​യും പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്റെ തീ​ർ​പ്പി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ജി.​എ.​സി​ക​ളെ സ​മീ​പി​ക്കാം. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം അ​പ്പീ​ലി​ൽ സ​മി​തി​ക​ൾ പ​രി​ഹാ​രം കാ​ണും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്കും മ​റ്റു ഇ​ന്റ​ർ​​നെ​റ്റ് അ​ധി​ഷ്ഠി​ത പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു​മെ​തി​രാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള പ​രാ​തി​ക​ളി​ൽ അ​ത​ത് പ്ലാ​റ്റ്ഫോ​മു​ക​ൾ പ​രി​ഹ​രി​ക്കാ​തെ വ​രു​മ്പോ​ൾ തീ​ർ​പ്പു​ക​ൽ​പി​ക്കാ​നു​ള്ള മൂ​ന്ന് അ​പ്പ​ലേ​റ്റ് സ​മി​തി​ക​ളാ​ണി​വ. സ​മി​തി​ക​ൾ ഓ​രോ​ന്നി​നും ഒ​രു അ​ധ്യ​ക്ഷ​ൻ, വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഐ.​ടി വ്യ​വ​സാ​യ രം​ഗ​ത്തു​നി​ന്നു​മു​ള്ള ര​ണ്ടു വീ​തം മു​ഴു​സ​മ​യ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ണ്ടാ​കും.

‘‘രാ​ജ്യ​ത്തെ ഇ​ന്റ​ർ​നെ​റ്റി​ന് ഉ​ത്ത​ര​വാ​ദി​ത്ത​വും സു​ര​ക്ഷി​ത​ത്വ​വും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നു​ള്ള പൊ​തു​ന​യ​ങ്ങ​ളും നി​യ​മ ച​ട്ട​ക്കൂ​ടും അ​ട​ങ്ങി​യ സം​വി​ധാ​ന​മാ​ണ് ജി.​എ.​സി​ക​ൾ. ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ ഇ​ന്റ​ർ​നെ​റ്റ് ഇ​ട​നി​ല​ക്കാ​രാ​യ വി​വി​ധ പ്ലാ​റ്റ്ഫോ​മു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യോ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​വി​ധം കൈ​കാ​ര്യം ചെ​യ്യു​​ക​യോ ഉ​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​അ​പ്പീ​ൽ അ​തോ​റി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യും ഡി​ജി​റ്റ​ലാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ർ​ച്വ​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​ണ് ജി.​എ.​സി. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തു മു​ത​ൽ ഇ​തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഡി​ജി​റ്റ​ലാ​യാ​ണ് നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്’’ -ഐ.​ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.

മൂ​ന്നു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. ആ​ദ്യ പാ​ന​ലി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കീ​ഴി​ലു​ള്ള സൈ​ബ​ർ ക്രൈം ​കോ​ഓ​ഡി​നേ​ഷ​ൻ സെ​ന്റ​ർ സി.​ഇ.​ഒ ആ​യി​രി​ക്കും ത​ല​വ​ൻ. ഇ​തി​ലേ​ക്കു​ള്ള മു​ഴു​സ​മ​യ അം​ഗ​ങ്ങ​ളാ​യി റി​ട്ട. ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ശു​തോ​ഷ് ശു​ക്ല, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് മു​ൻ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​റും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റു​മാ​യ സു​നി​ൽ സോ​ണി എ​ന്നി​വ​രെ​യും പ്ര​ഖ്യാ​പി​ച്ചു.

വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പോ​ളി​സി ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​വി​ഷ​നി​ലെ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ആ​യി​രി​ക്കും ര​ണ്ടാം സ​മി​തി അ​ധ്യ​ക്ഷ​ൻ. നാ​വി​ക​സേ​ന മു​ൻ ക​മ്മ​ഡോ​ർ സു​നി​ൽ കു​മാ​ർ ഗു​പ്ത, എ​ൽ ആ​ൻ​ഡ് ടി ​ഇ​ൻ​ഫോ​ടെ​ക് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ക​വീ​ന്ദ്ര ശ​ർ​മ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​ണ്. ഐ.​ടി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​യാ​യ ക​വി​ത ഭാ​ട്ടി​യ ആ​ണ് മൂ​ന്നാം സ​മി​തി​യു​ടെ മേ​ധാ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtOnline platforms
News Summary - Central government intervention in online platforms
Next Story