ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി
text_fieldsന്യൂഡൽഹി: ഗൂഗിൾ ക്രോം വെബ് ബ്രൗസർ ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). അപകടത്തിന്റെ തീവ്രത കണക്കിലെടുത്ത് ‘ഹൈ റിസ്ക് മുന്നറിയിപ്പ്’ ആണ് സി.ഇ.ആർ.ടി-ഇൻ നൽകിയിരിക്കുന്നത്.
സി.ഇ.ആർ.ടി-യുടെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ - വിൻഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായുള്ള 122.0.6261.11/2-ന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകളിലും അതിന് മുമ്പുള്ള ലിനക്സ് സിസ്റ്റങ്ങളിലും കണ്ടെത്തിയ ഒന്നിലധികം സുരക്ഷാ പിഴവുകളെ കുറിച്ചാണ് ഹൈലൈറ്റ് ചെയ്യുന്നത്.
"CIVN-2024-0085" എന്ന് ഔട്ട്ലൈൻ ചെയ്തിരിക്കുന്ന സുരക്ഷാപിഴവുകളെ ഉയർന്ന തീവ്രതയിലാണ് റേറ്റ് ചെയ്തിരിക്കുന്നത്. ഈ പിഴവുകൾ ഉപയോഗിച്ച് ഹാക്കർമാർക്ക് യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ സിസ്റ്റത്തിൽ നിന്ന് മോഷ്ടിക്കാനും അനധികൃത പ്രവേശനം നേടി സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.
FedCM, V8 എന്നീ ഗൂഗിൾ ക്രോം ഘടകങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് സൈബർ വിദഗ്ധർ കണ്ടെത്തിയ പിഴവുകളിൽ രണ്ട് പ്രധാന ഭീഷണികൾ. ഈ പിഴവുകൾ മാൽവെയറുകൾ സിസ്റ്റത്തിലേക്ക് കടത്തിവിട്ട് ആക്രമണം നടത്താൻ ഹാക്കർമാരെ പ്രാപ്തരാക്കും. ബ്രൗസർ പൂർണ്ണമായും ക്രാഷ് ചെയ്യാനും അതിലൂടെ കഴിയുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ എത്രയും പെട്ടന്ന് ക്രോം ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.