ചന്ദ്രയാൻ ദൗത്യം: നാൾവഴികൾ
text_fieldsആഗസ്റ്റ് 15, 2003: അന്നത്തെ പ്രധാനമന്ത്രി, അന്തരിച്ച അടൽ ബിഹാരി വാജ്പേയി ചന്ദ്രയാൻ പരിപാടി പ്രഖ്യാപിച്ചു.
•2008 ഒക്ടോബർ 22: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ-1 കുതിച്ചുയർന്നു
•നവംബർ 8, 2008: ചന്ദ്രയാൻ-1 ചന്ദ്ര ഭ്രമണപഥ പാതയിലേക്ക് പ്രവേശിച്ചു.
നവംബർ 14, 2008: മൂൺ ഇംപാട്ക് പ്രോബ് ചന്ദ്രയാൻ-1ൽ നിന്ന് വേർപെട്ട് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം പതിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ ജലതന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നു.
•2009 ആഗസ്റ്റ് 28: ചന്ദ്രയാൻ 1 ദൗത്യത്തിന് പര്യവസാനം
•2019 ജൂലൈ 22: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-2 വിക്ഷേപിച്ചു
•ആഗസ്റ്റ് 20, 2019: ചന്ദ്രയാൻ-2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ കടന്നു
•സെപ്റ്റംബർ 2, 2019: 100 കിലോമീറ്റർ ചാന്ദ്രധ്രുവ ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റുന്നതിനിടെ വിക്രം ലാൻഡർ വേർപെട്ടു. എന്നാൽ, ചന്ദ്രോപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിൽ ലാൻഡറിൽ നിന്ന് ഗ്രൗണ്ട് സ്റ്റേഷനുകളിലേക്കുള്ള ആശയവിനിമയം നഷ്ടമായി
•ജൂലൈ 14, 2023: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ ലോഞ്ച്പാഡിൽ നിന്ന് ചന്ദ്രയാൻ-3 ബഹിരാകാശ പേടകം കുതിച്ചുയർന്നു
•ആഗസ്റ്റ് 23/24, 2023: ആഗസ്റ്റ് 23നോ 24നോ ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തും
പരീക്ഷണ ഉപകരണങ്ങൾ
ബംഗളൂരു: ഏഴ് പേലോഡുകളാണ് ചന്ദ്രയാൻ- 3 ദൗത്യത്തിലുള്ളത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഒന്നും ലാൻഡറിൽ നാസയുടേതടക്കം നാലും റോവറിൽ രണ്ടും പേലോഡുകൾ ഉണ്ട്. സ്പെക്ട്രോ പോളാരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് (എസ്.എച്ച്.എ.പി.ഇ) ആണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ പേലോഡ്. ഭൂമിക്ക് സമീപമുള്ള ഇൻഫ്രാ റെഡ് രശ്മികളുടെ തരംഗത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ലാൻഡറിലെ പേലോഡുകൾ
•രംഭ-എൽ.പി: ഉപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്തും
•ചാസ്തെ (ചന്ദ്രാസ് സർഫേസ് തെർമോ ഫിസിക്കൽ എക്സ്പിരിമെന്റ്): ധ്രുവ മേഖലക്ക് സമീപത്തെ ചന്ദ്രോപരിതലത്തിലെ താപ വസ്തുക്കൾ സംബന്ധിച്ച് വിവരം ശേഖരിക്കും.
•ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി): ലാൻഡർ ഇറങ്ങുന്ന പ്രതലത്തിലെ പ്രകമ്പനങ്ങൾ അളക്കുകയും പ്രതലത്തിന്റെ മേൽഭാഗം ചിത്രീകരിക്കുകയും ചെയ്യും.
•എൽ.ആർ.എ (പാസിവ് ലേസർ റെട്രോഫ്ലെക്ടർ അറേ): അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ പരീക്ഷണ പേലോഡ്.
റോവറിലെ പേലോഡുകൾ
•എ.പി.എക്സ്.എസ് (ആൽഫ പാർട്ടിക്ൾ എക്സ്-റേ സ്പെക്ട്രോമീറ്റർ): ചന്ദ്രോപരിതലത്തിലെ രാസപദാർഥങ്ങളുടെയും ഖനിജ ദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണത്തിന് ഉപയോഗിക്കും.
•ലിബ്സ് (ലേസർ ഇൻഡ്യുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്): ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.