നിസാരമല്ല ഈ ചാറ്റ്ബോട്ട് സൗഹൃദം
text_fieldsസേർച് എൻജിനുകളുടെ കാലം കഴിഞ്ഞിരിക്കുന്നു; ഇപ്പോൾ എന്തിനും ഏതിനും ചാറ്റ് ബോട്ടുകളാണ് ആശ്രയം. നമുക്കാവശ്യമുള്ള വിവരങ്ങൾ ഞൊടിയിടയിൽ വിവേകപൂർവം കണ്ടെത്താൻ ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകൾ നമ്മെ സഹായിക്കും. അതുകൊണ്ടുതന്നെ, പുതിയ കാലത്ത് ആൽഫാ ജനറേഷന്റെ ഉറ്റ സുഹൃത്തുകൂടിയാണ് ചാറ്റ് ബോട്ടുകൾ. വ്യക്തിപരമായ പ്രയാസങ്ങളും മറ്റും ഈ തലമുറ പങ്കുവെക്കുന്നത് ചാറ്റ് ബോട്ടുകളോടാണ്. ചാറ്റ് ബോട്ടുകൾ അതിന് കൃത്യമായ പരിഹാരവും പലപ്പോഴും നിർദേശിക്കാറുണ്ട്. എന്നാൽ, ഈ കൂട്ടുകെട്ടിന് ചില അപകടങ്ങൾകൂടിയുണ്ട് എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
ചാറ്റ്ബോട്ടുകളുമായുള്ള അമിത സൗഹൃദം നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നാണ് ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐ നടത്തിയ പഠനത്തിൽ പറയുന്നു. ചാറ്റ് ജി.പി.ടിയുമായി നിരന്തരം സംസാരിക്കുന്നത് ഉപയോക്താക്കളില്‍ ഒറ്റപ്പെടല്‍ വികാരം വർധിപ്പിക്കുമെന്നും ചാറ്റ് ബോട്ടിനോടുള്ള വൈകാരിക വിധേയത്വം കൂട്ടുമെന്നും പഠനം പറയുന്നു.
28 ദിവസം നീണ്ട സർവേയിലാണ് ഓപൺ എ.ഐയുടെ പഠനം. സർവേ പരീക്ഷണത്തിൽ 1000 പേർ പങ്കെടുത്തു. ചാറ്റ്ബോട്ടിന്റെ ദൈനംദിന ഉപയോഗം, വ്യക്തികളുടെ ഏകാന്തത, അമിതാശ്രയത്വം, തെറ്റായ ഉപയോഗം, കുറഞ്ഞ സാമൂഹികബന്ധം തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമാക്കിയത്. സമാന വിഷയത്തിൽ നേരത്തേ മസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മീഡിയ ലാബും പഠനം നടത്തിയിരുന്നു. പ്രസ്തുത പഠനത്തിലൂം സമാനമായ ഫലമാണ് ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.