ചാറ്റ്ജിപിടി-യുടെ ആൻഡ്രോയ്ഡ് ആപ്പുമെത്തുന്നു, അടുത്ത ആഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം
text_fieldsഅങ്ങനെ ഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ആൻഡ്രോയ്ഡ് ആപ്പുമെത്തുകയാണ്. 2022 നവംബറിലായിരുന്നു ചാറ്റ്ജിപിടിയുടെ വെബ് പതിപ്പ് അവതരിപ്പിച്ചത്. കഴിഞ്ഞ മെയ് മാസം ഐ.ഒ.എസിൽ മാത്രമായി ഓപൺഎ.ഐ പ്രത്യേക ആപ്പുമിറക്കി. മികച്ച പ്രതികരണമായിരുന്നു ഐ.ഒ.എസ് ആപ്പിന് ലഭിച്ചത്. അതോടെ, ആൻഡ്രോയ്ഡ് യൂസർമാർ നിരാശരായി. എന്നാൽ അടുത്ത ആഴ്ച തന്നെ ചാറ്റ്ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് പ്ലേസ്റ്റോറിലെത്തും.
ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കുന്ന വിവരം കമ്പനി ട്വിറ്ററിലുടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ചാറ്റ്ജിപിടി ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം. ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും കൃത്യമായ തീയ്യതി അറിയിച്ചിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് വരുന്നയുടന്‍ ഫോണില്‍ ഇന്‍സ്റ്റാളാകും.
ഔദ്യോഗിക ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് സൗജന്യമായി തന്നെ ഉപയോഗിക്കാം. കൂടാതെ, OpenAI-ൽ നിന്നുള്ള ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകളും ഇത് കൊണ്ടുവരുന്നു.
ചാറ്റ്ജിപിടി ലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകളാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. ഓപൺഎ.ഐ സമീപകാലത്തായി ആപ്പിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുമുണ്ട്. ഗൂഗിളിന്റെ ചാറ്റ്ബോട്ടായ ബാർഡുമായി താരതമ്യം ചെയ്യുമ്പോൾ, കുറച്ചുകൂടി കൃത്യമായ ഫലങ്ങളാണ് ചാറ്റ്ജിപിടി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.