ചാറ്റ്ജിപിടി മുതൽ കോൾ റെക്കോഡിങ് വരെ; അടിമുടി മാറാൻ ആപ്പിൾ
text_fieldsആപ്പിൾ വേൾവൈഡ് ഡെവലപ്പർ കോൺഫറൻസിൽ വലിയ മാറ്റങ്ങളാണ് ആപ്പിൾ പ്രഖ്യാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തുടങ്ങി കമ്പനിയുടെ വോയ്സ് അസിസ്റ്റ് സിസ്റ്റമായ സിരിയിൽ വരെ ആപ്പിൾ മാറ്റത്തിന് ഒരുങ്ങുകയാണ്. ഉപകരണങ്ങളെ അടിമുടി പരിഷ്‍കരിക്കാൻ തന്നെയാണ് ആപ്പിളിന്റെ ഒരുക്കം. കഴിഞ്ഞ ദിവസം നടന്ന ഡെപലപ്പർ കോൺഫറൻസിൽ ആപ്പിൾ പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങൾ ഇവയാണ്.
1.ചാറ്റ്ജിപിടി: ഐ.ഒ.എസ് 18, ഐപാഡ് ഒ.എസ് 18, മാക് ഒ.എസ് സ്വികിയ എന്നിവയിലെല്ലാം ആപ്പിൾ ചാറ്റ്ജിപിടി ഇണക്കി ചേർക്കുകയാണ്. ഇതിലൂടെ സിരിക്ക് ചാറ്റ്ജിപിടിയുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട പ്രതികരണങ്ങൾ നൽകാനാവും.
2. സിരി: സിരിയിലെ ഭാഷ ഉൾപ്പടെ ആപ്പിൾ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഇനി നമ്മൾ പറയുന്ന കാര്യങ്ങൾ സിരിക്ക് കൂടുതൽ കൃത്യതയോടെ മനസിലാക്കാനാവും. ഇതിന് അനുസരിച്ചുള്ള മറുപടികളും സിരിയിൽ നിന്നും പ്രതീക്ഷിക്കാം.
3.വിഷൻഒ.എസ് 2: വിഷൻപ്രോയുടെ രണ്ടാം ഓപ്പറേറ്റിങ് സിസ്റ്റം ആപ്പിൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്‍പ്ലേയിലെ മാറ്റങ്ങൾക്കൊപ്പം ഫോട്ടോ ആപ്പ് ഫീച്ചറുകളും വിഷൻഒ.എസ് 2 എത്തുമ്പോൾ മെച്ചപ്പെടുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.
4.ഐ.ഒ.എസ് 18: ഐഫോൺ ഒ.എസിന്റെ പുതിയ പതിപ്പിൽ ഹോം സ്ക്രീൻ കസ്റ്റമൈസേഷനാണ് പ്രധാനമാറ്റം. ഐഫോൺ ഹോം സ്ക്രീനിലെ ആപുകൾ സ്ക്രീനിന്റെ ഏത് ഭാഗത്തേക്കും ഇഷ്ടാനുസരണം നീക്കിവെക്കാനാവും. വാൾപേപ്പറുകൾക്ക് അനുയോജ്യമായി ആപ് ഐക്കണുകളുടെ നിറവും മാറ്റാനാവും. തേഡ് പാർട്ടി ആപുകളുടെ ബട്ടണുകൾ കൺട്രോൾ സെന്ററിൽ ഉൾപ്പെടുത്താൻ കഴിയുന്നതാണ് മറ്റൊരു ഫീച്ചർ. ആപുകൾ ഫേസ്ഐഡിയോ പാസ്വേഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനവും ഐ.ഒ.എസ് 18ലുണ്ടാവും.
5.വാച്ച് ഒ.എസ് 11: പരിഷ്‍കരിച്ച വാച്ച് ഒ.എസിൽ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഓട്ടോമാറ്റികായി വിഡ്ജെറ്റുകൾ ചേർക്കാനുള്ള സംവിധാനമാണ് പ്രധാനമാറ്റം. കൂടുതൽ ഹെൽത്ത് ഫീച്ചറുകൾ ഒ.എസിനൊപ്പം ചേർത്തുവെന്നതാണ് മറ്റൊരു പ്രത്യേകത.
6. കോൾ റെക്കോഡിങ്: ആപ്പിൾ ഉപഭോക്താക്കൾ വർഷങ്ങളായി കാത്തിരിക്കുന്ന കോൾ റെക്കോഡിങ് ഫീച്ചർ ഇക്കുറി ഐ.ഒ.എസ് 18ലുണ്ടാവുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. കോളുകൾ റെക്കോഡ് ചെയ്യാനും പിന്നീട് സംഭാഷണം ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാനും സാധിക്കുന്ന രീതിയിലായിരിക്കും ആപ്പിളിന്റെ കോൾ റെക്കോഡിങ്. ഗൂഗിളിന് സമാനമായി കോൾ റെക്കോഡിങ്ങിന് മുമ്പ് മറുതലക്കലുള്ള ആളിനോട് കോൾ റെക്കോഡ് ചെയ്യുകയാണെന്ന് ആപ്പിളിലും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.