‘രണ്ട് മാസം, 100 ദശലക്ഷം യൂസർമാർ’; വളർച്ചാനിരക്കിൽ ടിക് ടോകിനെയും ഇൻസ്റ്റഗ്രാമിനെയും പിന്തള്ളി ചാറ്റ്ജി.പി.ടി
text_fieldsവളർച്ചാനിരക്കിന്റെ കാര്യത്തിൽ ടിക് ടോക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ ഭീമൻമാരെ പിന്തള്ളി ഓപൺഎ.ഐയുടെ എ.ഐ സെർച്ച് എൻജിനായ ചാറ്റ്ജി.പി.ടി. ഇന്റർനെറ്റ് ലോകത്തേക്ക് എത്തി രണ്ട് മാസങ്ങൾ പിന്നിട്ടപ്പോൾ 100 ദശലക്ഷം യൂസർമാരെയാണ് എ.ഐ ചാറ്റ്ബോട്ട് സ്വന്തമാക്കിയത്. ഹോങ്കോങ്ങിൽ നടന്ന 26-ാമത് ഏഷ്യൻ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിൽ ക്രെഡിറ്റ് സ്വീസാണ് (Credit Suisse) ചാറ്റ്ജി.പി.ടിയുടെ വളർച്ചയെ കുറിച്ചുള്ള ആഴത്തിലുള്ള തീമാറ്റിക് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേക്കാൾ വേഗത്തിൽ വെറും ആഴ്ചകൾ കൊണ്ട് ജനപ്രീതി നേടാൻ ചാറ്റ്ജി.പി.ടിക്ക് കഴിഞ്ഞതായി ടൈം റിപ്പോർട്ടിൽ പറയുന്നു. "എ.ഐയുടെ ഇപ്പോഴത്തെ വികാസത്തിനും ഒപ്പം ചാറ്റ്ജി.പി.ടിക്കും നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു... അത് സമൂഹത്തിൽ ചെലുത്താൻ സാധ്യതയുള്ള ആഘാതം കണക്കിലെടുത്ത്," -റിപ്പോർട്ടിൽ ക്രെഡിറ്റ് സ്വീസ് മുന്നറിയിപ്പ് നൽകി. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ സൂക്ഷ്മമായ ട്യൂണിങ്ങിന് ശേഷം പരിവർത്തനം ചെയ്യാനും ഒടുവിൽ നിയന്ത്രിക്കപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പ്രസ്താവിച്ചു.
നവംബർ 30-ന് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഒരു ദശലക്ഷം ഉപയോക്താക്കളെ ചാറ്റ്ജി.പി.ടി സ്വന്തമാക്കിയിരുന്നു. 2022 ഡിസംബറോടെ 57 ദശലക്ഷം ഉപയോക്താക്കളെയും 2023 ജനുവരിയിൽ 100 ദശലക്ഷം ഉപയോക്താക്കളെയും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.