ചിപ്പ് ക്ഷാമം രണ്ട് വർഷത്തോളം നീണ്ടുനിന്നേക്കാം; ടെക് ലോകത്തിന് മുന്നറിയിപ്പുമായി ക്വാൽകോമും ഇൻറലും
text_fieldsലോകവ്യാപകമായി അർധചാലകങ്ങളുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം കാരണം ആഗോളതലത്തിൽ വാഹന നിർമാണമടക്കം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഫോണ്‍, കംപ്യൂട്ടര്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ഇത് ബാധിക്കുന്നത്. കോവിഡ് വന്നപ്പോള്‍ പല ഓട്ടോമൊബൈല്‍ കമ്പനികളും നല്‍കിയ ഓഡര്‍ പിന്‍വലിച്ചിരുന്നു. പിന്നീട് പെട്ടന്ന് ഡിമാൻറ് ഉയര്‍ന്നത് പ്രതിസന്ധിക്ക് കാരണമാവുകയായിരുന്നു.
എന്നാലിപ്പോൾ, ചിപ് ക്ഷാമം രണ്ട് വർഷം വരെ നീണ്ടുനിന്നേക്കാമെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ മൈക്രോചിപ്പ് നിർമാതാക്കളായ ക്വാൽകോമും ഇന്റലും.
ചിപ്പ് ക്ഷാമം പരിഹരിക്കാൻ നാല് മാസം മുതൽ ഒരു വർഷം വരെയെടുക്കുമെന്നും ചിലപ്പോഴത് രണ്ട് വർഷം വരെ നീളുമെന്നുമാണ് ഇരു കമ്പനികളും അറിയിച്ചത്. 'ചിപ്പുകൾക്ക് ഡിമാൻറ് ഉയരുകയാണ്. ഡിമാൻറുകൾക്ക് അനുസരിച്ച് അവ വിതരണം ചെയ്യാൻ 12 മുതൽ 18 മാസം വരെയെടുത്തേക്കും. ചിപ്പ് നിര്‍മാണം ദീര്‍ഘകാലത്തേക്ക് വലിയ നിക്ഷേപം വേണ്ടിവരുന്ന മേഖലയാണ്. അതിനാൽ, ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ എടുക്കും'. - ഇന്റല്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് മല്യ വ്യക്തമാക്കി.
കോവിഡ് മഹമാരിയെ തുടര്‍ന്ന് ഡിമാൻറ് ഉയര്‍ന്നതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നും അടുത്ത വര്‍ഷം ആദ്യത്തോടെ വിതരണത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ക്വാല്‍കോം ഇന്ത്യ പ്രസിഡൻറ് രാജെന്‍ വഗാദിയ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.