ട്വിറ്റർ സി.ഇ.ഒയുടെ പിന്നിൽ സ്ഥാനം പിടിച്ച ആ നിഗൂഢ വസ്തു എന്ത്..? ഉത്തരം കണ്ടെത്തി നെറ്റിസൺസ്
text_fieldsഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗും ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈയും ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയും കഴിഞ്ഞ ദിവസം ഒരു വെർച്വൽ യോഗത്തിൽ പങ്കെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണവും അതുണ്ടാക്കുന്ന ആഘാതവുമായി ബന്ധപ്പെട്ട് യു.എസ് കോൺഗ്രസിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായിരുന്നു മൂന്ന് ടെക് ഭീമൻമാരുടെ തലവൻമാർ ഒത്തുകൂടിയത്. രാജ്യത്തെ നാണക്കേടിലാക്കിയ കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള ചോദ്യശരങ്ങളെയ്ത് അമേരിക്കയിലെ നിയമനിർമാതാക്കൾ മൂന്നുപേരെയും ഉത്തരംമുട്ടിച്ചിരുന്നു.
എന്നാൽ, കാര്യ ഗൗരവമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിൽ ഇടക്കിടെ എന്തോ ഒന്ന് ആളുകളുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ടായിരുന്നു. അതാകട്ടെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി തുടരുകയാണ്. തന്‍റെ വീട്ടിലെ അടുക്കളയിൽ നിന്നും വിഡിയോ ചാറ്റിൽ പങ്കെടുത്ത ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയുടെ പിറകിൽ സ്ഥാനം പിടിച്ച ക്ലോക്ക് പോലുള്ള ഒരു വസ്തുവിനെ കുറിച്ചായിരുന്നു നെറ്റിസൺസ് അന്വേഷിച്ചത്.
1952. 676274. 676277. 1935. 1922. 676289. -എന്നിങ്ങളെ ഇടക്കിടെ മാറുന്ന സംഖ്യകൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ക്ലോക്ക് പോലുള്ള ഉപകരണമായിരുന്നു ജാക്ക് ഡോർസിയുടെ പിറകിൽ വലതുഭാഗത്തായി ഉണ്ടായിരുന്നത്. സമയത്തിന്‍റെയും തീയതികളുടെയും നീഗൂഢമായ സംഖ്യാരൂപമെന്നടക്കം പലരും പല വിചിത്ര വാദവുമായി എത്തിയെങ്കിലും വൈകാതെ ചില വിരുതൻമാർ എന്താണ് അതെന്ന് കണ്ടെത്തുക തന്നെ ചെയ്തു.
സമീപകാലത്തായി ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിൽ കാര്യമായ താൽപര്യം കാണിച്ചുവരുന്ന ജാക്ക് ഡോർസി, സ്വന്തമാക്കിയ 'ബിറ്റ്കോയിൻ ക്ലോക്ക്' ആയിരുന്നു അത്. ബിറ്റ്കോയിൻ സെക്യൂരിറ്റി ഹാർഡ്‌വെയർ നിർമ്മാതാക്കളായ 'കോയിൻകൈറ്റ്' നിർമ്മിച്ച ക്ലോക്കിന്‍റെ പേര് 'ബ്ലോക്ക്ലോക്ക് മിനി' എന്നാണ്. ബിറ്റ്കോയിൻ ബ്ലോക്ചെയിനിൽ മിനിറ്റുകൾ അടിസ്ഥാനമാക്കി വരുന്ന മാറ്റങ്ങൾ ബിറ്റ്കോയിൻ ഡാറ്റ ഡിസ്പ്ലേയിൽ പ്രദർശിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. ലോക്കൽ നെറ്റ്വർക്കുമായി കണക്ടാകുന്ന ബ്ലോക്ക്ലോക്ക്, ബിറ്റ്കോയിൻ വിലയും ശരാശരി ഫീ റേറ്റും കൺവേർഷൻ റേറ്റും ബ്ലോക്ചെയിനിലെ ബ്ലോക്കുകളുടെ എണ്ണവുമാണ് പ്രദർശിപ്പിക്കുന്നത്.
1305ET What's the story on the Internet appliance(?) in the background of @Jack Dorsey's video stream at today's hearings on misinformation?
— Saleem Khan | #JOVRNALISM founder (@saleemkhan) March 25, 2021
The figure it displayed changed dramatically, apparently showing statistics from at least two sources.
What is it? What is it counting? pic.twitter.com/aMvfsML8PB
Jack Dorsey flexing his #Bitcoin clock while testifying to the United States Congress is just...👌😎 pic.twitter.com/7S8IPpHor9
— Bitcoin Archive 🗄🚀🌔 (@BTC_Archive) March 25, 2021
Jack Dorsey has a #Bitcoin BLOCKCLOCK behind him as he testifies infront of the United States Congress. pic.twitter.com/nAJ96cWGBF
— Documenting Bitcoin 📄 (@DocumentingBTC) March 25, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.