ചർച്ചകൾ ഇനി റെക്കോർഡ് ചെയ്യാം; പുതിയ ഫീച്ചറുമായി ക്ലബ് ഹൗസ്
text_fieldsപ്ലാറ്റ്ഫോമിൽ നടക്കുന്ന പൊടിപാറിയ ചർച്ചകൾ റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി വോയിസ് ഓൺലി സോഷ്യൽ മീഡിയ ആപ്പായ ക്ലബ് ഹൗസ്. ചർച്ചകൾ ലൈവായി കേൾക്കാൻ സാധിക്കാത്തവർക്ക് ഏറ്റവും ഗുണകരമായ സവിശേഷതയാണിത്. തത്സമയ സെഷൻ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ ക്ലബ്ബിലോ സേവ് ചെയ്യാനും സാധിക്കുന്ന ഫീച്ചറിന് 'റീപ്ലേ' എന്നാണ് ക്ലബ് ഹൗസ് പേരിട്ടിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പുതിയ സംവിധാനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. റെക്കോഡ് ചെയ്ത ഫയലുകൾ ഡൗൺലോഡ് ചെയ്ത് ആപ്പിന് പുറത്ത് ഷെയർ ചെയ്യാനും കഴിയും. അതേസമയം, ക്ലബ്ഹൗസിലെ റൂമിൽ റീപ്ലേ സംവിധാനം വേണമോയെന്ന് റൂമിന്‍റെ അഡ്മിനുകൾക്ക് തീരുമാനിക്കാനുള്ള ഓപ്ഷനുണ്ട്. റീപ്ലേ സംവിധാനം അനുവദിക്കുകയാണെങ്കിൽ ആ റൂമിലെ ഏല്ലാവർക്കും ചർച്ച മൊത്തത്തിൽ റെക്കോഡ് ചെയ്യാനും പിന്നീട് കേൾക്കാനും സാധിക്കും.
the best of live ✨ but later!
— Clubhouse (@Clubhouse) November 8, 2021
Replays are here and they're so much more than just a recording. Creators can download audio, and when you listen on Clubhouse, you'll see all the dynamics of the stage, PTRs, *and* hop from speaker to speaker.
live now on iOS & Android 💖 pic.twitter.com/zDtenNy60c
റെക്കോഡഡ് സെഷനുകൾ തത്സമയ ചർച്ചകളുടെ അനുഭവം സമ്മാനിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റീപ്ലേ ഉപയോഗിക്കുന്ന ഒരാൾക്ക് റെക്കോഡിങ് പോസ് ചെയ്യാനും അടുത്ത സ്പീക്കറുടെ സംസാരത്തിലേക്ക് പോകാനും കൂടുതൽ വേഗത്തിൽ സംസാരം കേൾക്കാനും കഴിയും. അഡ്മിനുകൾക്ക് ആരൊക്കെ റീപ്ലേ ഉപയോഗിക്കുന്നുണ്ടെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്. ട്വിറ്റർ തങ്ങളുടെ ഓഡിയോ പ്ലാറ്റ്ഫോമായ സ്പേസസിൽ അടുത്തിടെ ചർച്ചകൾ റെക്കോഡ് ചെയ്യാൻ കഴിയുന്ന സംവിധാനം പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.