ആസ്‌ട്രേലിയക്കാരെ തങ്ങളുടെ ഫേസ്ബുക് പേജുകളില്‍ നിന്ന് വിലക്കി സി.എൻ.എൻ; കാരണമിതാണ്...!
text_fieldsഹോങ്കോങ്: ആസ്‌ട്രേലിയക്കാർക്ക് ഇനിമുതൽ സി.എൻ.എൻ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും വാർത്തകളും ഫേസ്ബുക്കിലൂടെ വായിക്കാൻ കഴിയില്ല. പോസ്റ്റുകള്‍ക്കു താഴെയുള്ള കമൻ്റുകള്‍ക്ക് ഇനിമുതൽ ലേഖനം പ്രസിദ്ധീകരിച്ച കമ്പനിയായിരിക്കും ഉത്തരവാദി എന്ന കോടതി വിധിയെ തുടര്‍ന്നാണ് തങ്ങളുടെ ഫേസ്ബുക് പേജുകളില്‍ സി.എൻ.എൻ ആസ്‌ട്രേലിയക്കാര്‍ക്ക് വിലക്കേർപ്പെടുത്തിയത്.
ദിവസങ്ങൾക്ക് മുമ്പ്, ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രമുഖ ആസ്‌ട്രേലിയൻ മാധ്യമ സ്ഥാപനങ്ങൾ മുന്നോട്ടുവെച്ച വാദം രാജ്യത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ആളുകൾ അവരുടെ ഫേസ്ബുക്ക് (FB) വാർത്താ പേജുകളിൽ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ല എന്നായിരുന്നു മാധ്യമ സ്ഥാപനങ്ങൾ വാദിച്ചത്. ഒരു കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതായിരുന്നു അവർ.
വാർത്താ മാധ്യമങ്ങൾ പങ്കുവെക്കുന്ന ലേഖനങ്ങളിലും വാർത്തകളിലും മാനഹാനിയുണ്ടാക്കുന്നതും പ്രകോപനപരവുമായ ഒന്നും ഇല്ലെങ്കിലും അതിന് താഴെ വായനക്കാര്‍ ആരെങ്കിലും വ്യക്തിഹത്യാപരമായ കമൻറുകള്‍ ഇടുകയാണെങ്കില്‍ അതിനും വാര്‍ത്ത പ്രസിദ്ധീകരിച്ച കമ്പനി തന്നെയായിരിക്കും ഉത്തരവാദി എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. എന്നാൽ, ബ്രിട്ടനിലെയും അമേരിക്കയിലെയും നിയമങ്ങള്‍ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച കമ്പനികൾക്ക് വലിയ പ്രശ്‌നങ്ങളില്ലാത്ത വിധത്തിലാണ്.
കോടതി വിധിക്ക് ശേഷം, സി.എൻ.എൻ ഫേസ്ബുക്കിനെ സമീപിക്കുകയും, ടെക് ഭീമനോട് ''ഫേസ്ബുക്ക് പേജുകളിലെ കമൻറ് ബോക്സ് പ്രവർത്തനരഹിതമാക്കി തങ്ങളെയും മറ്റ് പ്രസാധകരെയും പിന്തുണയ്ക്കുമോ'' എന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവർ അതിന് വിസമ്മതിക്കുകയാണ് ചെയ്തതെന്ന് സി.എൻ.എൻ വക്താവ് പറഞ്ഞു.
"ഫേസ്ബുക്ക്, അവരുടെ പ്ലാറ്റ്ഫോമിൽ വിശ്വാസയോഗ്യമായ പത്രപ്രവർത്തനത്തിനും ഉപയോക്താക്കൾക്കിടയിലെ ഉൽപാദനപരമായ സംവാദങ്ങൾക്കുമുള്ള ഇടം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിൽ ഞങ്ങൾ നിരാശരാണ്," -സിഎൻഎൻ വക്താവ് വ്യക്തമാക്കി. ആസ്‌ട്രേലിയയിലെ തങ്ങളുടെ സ്വന്തം പ്ലാറ്റ്ഫോമുകളിൽ വാർത്ത പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.