കോമൺവെൽത്ത് ഗെയിംസിൽ ഇനി വിഡിയോ ഗെയിം കളിച്ചും സ്വർണം നേടാം...
text_fieldsലണ്ടൻ: കമ്പ്യൂട്ടർ ഗെയിം കളിച്ചും കോമൺവെൽത്ത് ഗെയിംസ് പോലൊരു വലിയ വേദിയിൽ സ്വർണ മെഡൽ നേടാനാകുമോ? നടക്കാത്ത സുന്ദരസ്വപ്നമെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ. ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസ് മുതൽ ഇ-സ്പോർട്സ് അഥവാ വിഡിയോ ഗെയിമുകൾ മത്സരയിനമായി മാറുന്നു. കൗമാരക്കാരെ കൂടുതൽ ഈ മേഖലയിലേക്ക് അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഉൾപ്പെടുത്തുന്നതെന്നാണ് വിശദീകരണം.
കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷനും ഗെയിമിങ് രംഗത്തെ പ്രമുഖരുമായി നടന്ന സുദീർഘ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ഈ ഗെയിംസിൽ ആരംഭിക്കുന്ന ഗെയിമിങ്ങിന് കോമൺവെൽത്ത് ഇ-സ്പോർട് ചാമ്പ്യൻഷിപ് എന്നാകും പേര്. മൂന്നിനങ്ങളാണ് മത്സരത്തിനുണ്ടാകുക. അഞ്ചു പേരടങ്ങുന്ന രണ്ടു ടീമുകൾ മാറ്റുരക്കുന്ന ഡോട്ട 2 ഒരു ഇനമാകും. ഇത്തവണ ജനപ്രിയത ആർജിക്കാനായാൽ 2026 മുതൽ പൂർണാർഥത്തിൽ നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിലായതിനാൽ ഇത്തവണ ശരിക്കും മെഡലുകളുണ്ടാകില്ല. അടുത്ത തവണ മുതലാകും അത് പ്രാബല്യത്തിലാകുക.
കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് അടക്കം പുതിയ ഇനങ്ങൾ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. ബീച്ച് വോളിബാൾ 2018ലും ഗെയിംസിന്റെ ഭാഗമായി. ഇത്തവണ ഗെയിമിങ് കൂടിയെത്തുന്നതോടെ പങ്കാളിത്തം കൂട്ടാനാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.