Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപുതിയ റെക്കോഡുമായി...

പുതിയ റെക്കോഡുമായി കൗണ്ടർ-സ്ട്രൈക്ക് 2; കളിക്കാരുടെ എണ്ണത്തിൽ വൻ വർധന

text_fields
bookmark_border
പുതിയ റെക്കോഡുമായി കൗണ്ടർ-സ്ട്രൈക്ക് 2; കളിക്കാരുടെ എണ്ണത്തിൽ വൻ വർധന
cancel

ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ 'കൗണ്ടർ-സ്ട്രൈക്ക്' ഇപ്പോഴും അതിന്റെ റെക്കോഡുകൾ തകർക്കുകയാണ്. ഗെയിം ഇപ്പോൾ 1,824,989 കളിക്കാരുമായി എക്കാലത്തെയും ഉയർന്ന കളിക്കാരുടെ എണ്ണത്തിലെത്തി.

സിഎസ്ടു പുറത്തിറങ്ങിയതിനു ശേഷം ഗെയിം പെട്ടെന്നുതന്നെ ജനപ്രിയമായി. കൗണ്ടർ-സ്ട്രൈക്ക് ഗ്ലോബൽ ഒഫൻസീവിന്‍റെ റെക്കോർഡ് തകർക്കുകയും ചെയ്തു. 2023ൽ ഗെയിം സിഎസ്ടുവിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുമ്പ് 1,818,773 കളിക്കാരിലെത്തി. എന്നാൽ അതിനു ശേഷം ഗെയിം 1.7 ദശലക്ഷമോ 1.8 ദശലക്ഷമോ കളിക്കാരിലെത്തിയ നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

കൗണ്ടർ-സ്ട്രൈക്ക് ഏറ്റവും ജനപ്രിയമായ ഇ-സ്പോർട്സ് ടൈറ്റിലുകളിൽ ഒന്നായി തുടരുന്നതിനാൽ, സ്റ്റീം കളിക്കാരുടെ എണ്ണത്തിൽ മാത്രമല്ല ഗെയിമിന്റെ ജനപ്രീതി അവസാനിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി മേജറുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ ടൂർണമെന്റുകൾ ഈ ഗെയിമിൽ നടക്കുന്നുണ്ട്.

കളിക്കാരുടെ എണ്ണം വർധിപ്പിക്കാൻ ബോട്ട് സഹായിക്കുന്നുവെന്ന വാദവും നിലവിലുണ്ട്. ഈ വാദത്തെ കൂടുതൽ സജീവമാക്കുന്ന ചൈനീസ് ബോട്ടുകളുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. എന്നിരുന്നാലും ജനപ്രീതിയാലും വാണിജ്യപരമായ വിജയത്താലും കൗണ്ടർ-സ്ട്രൈക്ക് മുന്നേറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gameTech News
News Summary - Counter-Strike 2 sets new record; huge increase in player count
Next Story
RADO