Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൈബർ പോരാളികൾ റഷ്യയുടെ അജ്ഞാത സൈന്യം
cancel
Homechevron_rightTECHchevron_rightTech Newschevron_rightസൈബർ പോരാളികൾ...

സൈബർ പോരാളികൾ റഷ്യയുടെ 'അജ്ഞാത സൈന്യം'

text_fields
bookmark_border

റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഒ​ളി​വി​ലി​രു​ന്ന് പോ​രാ​ടു​ന്ന അ​ജ്ഞാ​ത​സൈ​ന്യ​മു​ണ്ട്. അ​ട​ർ​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങാ​തെ രാ​ജ്യ​ത്തെ നി​ശ്ച​ല​മാ​ക്കാ​ൻ ക​രു​ത്തു​ള്ള സൈ​ബ​ർ പോ​രാ​ളി​ക​ൾ. ക​ര, നാ​വി​ക, ​​വ്യോ​മ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള അ​ഞ്ചാ​മ​ത് യു​ദ്ധ​മു​റ​യാ​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ ഇ​ന്ന് ക​ണ​ക്കാ​ക്കു​ന്ന​ത്.

യു​ക്രെ​യ്നി​ലെ നി​ര​വ​ധി ബാ​ങ്കു​ക​ളു​ടെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ത​ക​രാ​റി​ലാ​യ​താ​യി ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഒ​രാ​ഴ്ച മു​മ്പ് ഏ​ക​ദേ​ശം 70 യു​ക്രെ​യ്നി​യ​ൻ സ​ർ​ക്കാ​ർ വെ​ബ്‌​സൈ​റ്റു​ക​ൾ ത​ക​രാ​റി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​ക്രെ​യ്നും അ​മേ​രി​ക്ക​യും റ​ഷ്യ​യെ കു​റ്റ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തി. റ​ഷ്യ​ൻ സൈ​നി​ക ആ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ന്ന യു​ക്രെ​യ്നെ സൈ​ബ​ർ പോ​രാ​ട്ടം ഏ​റെ ത​ള​ർ​ത്തു​ന്നു. വി​ദ്യാ​ഭ്യാ​സം, അ​ടി​സ്ഥാ​ന സൗ​ക​ര്യം, വി​ദേ​ശ​കാ​ര്യം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കൊ​പ്പം യു​ക്രെ​യ്‌​നി​ലെ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളും ആ​ക്ര​മി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

യു​ക്രെ​യ്നി​ലെ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ഡി​സ്ട്രി​ബ്യൂ​ഡ് ഡി​ന​യ​ൽ ഓ​ഫ് സ​ർ​വി​സ് (DDOS) ആ​ക്ര​മ​ണ​വും ഉ​ൾ​പ്പെ​ടു​ന്നു. യു​ക്രെ​യ്നി​ലെ നൂ​റു​ക​ണ​ക്കി​ന് ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ വി​നാ​ശ​ക​ര​മാ​യ ഡാ​റ്റ മാ​യ്ക്കു​ന്ന സോ​ഫ്‌​റ്റ്‌​വെ​യ​ർ പ്ര​ച​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഫെ​ബ്രു​വ​രി 15ന് ​എ.​ടി.​എ​മ്മു​ക​ൾ നി​ശ്ച​ല​മാ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ച്ച​താ​യി യു​ക്രെ​യ്നി​ലെ സൈ​ബ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ലി​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ​ല പൗ​ര​ന്മാ​രും പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​ത് പ​രി​ഭ്രാ​ന്തി​യും അ​നി​ശ്ചി​ത​ത്വ​വും പ​ര​ത്തി.

യു​ക്രെ​യ്‌​നെ​തി​രെ റ​ഷ്യ വി​നാ​ശ​കാ​രി​യാ​യ 'വൈ​പ്പ​ർ' മാ​ൽ​വെ​യ​ർ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ക​മ്പ്യൂ​ട്ട​റി​ലെ എ​ല്ലാ വി​വ​ര​ശേ​ഖ​ര​വും ന​ശി​പ്പി​ക്കാ​നും വീ​ണ്ടെ​ടു​ക്ക​ൽ അ​സാ​ധ്യ​മാ​ക്കാ​നും വൈ​പ്പ​ർ മാ​ൽ​വെ​യ​റി​ന് ക​ഴി​വു​ണ്ട്. പ​ണം മോ​ഷ്ടി​ക്കാ​നോ മോ​ച​ന​ദ്ര​വ്യം നേ​ടാ​നോ അ​ല്ല വൈ​പ്പ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ.

ഏ​ത് രാ​ജ്യ​ത്തി​ന്റെ​യും നി​ർ​ണാ​യ​ക ഡാ​റ്റ ഇ​തി​ന് ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​ന്ന​തു​കൊ​ണ്ടാ​ണ് യു​ദ്ധ​വേ​ള​ക​ളി​ൽ വൈ​പ്പ​ർ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. ക​മ്പ്യൂ​ട്ട​ർ സി​സ്റ്റ​ത്തി​ന്റെ വീ​ണ്ടെ​ടു​ക്ക​ൽ ടൂ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ൻ വൈ​പ്പ​റി​ന് ശേ​ഷി​യു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ ഹാ​ക്ക​റാ​യി റ​ഷ്യ​യെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

2008ൽ ​ജോ​ർ​ജി​യ​യി​ൽ​നി​ന്ന് റ​ഷ്യ പി​ൻ​വാ​ങ്ങി​യ​ശേ​ഷം, റ​ഷ്യ​ൻ സൈ​ന്യ​ത്തെ ന​വീ​ക​രി​ക്കാ​നും സൈ​ബ​ർ ത​ന്ത്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കാ​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നാ​ണ്. ഭ​ര​ണ​കൂ​ട​ത്തി​​ന്റെ അ​നു​മ​തി​യോ​ടെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ റ​ഷ്യ​യു​ടെ യു​ദ്ധ​ത​ന്ത്ര​ത്തി​ന്റെ മു​ൻ​നി​ര​യി​ലാ​ണ്. റ​ഷ്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​ട​ന​യാ​യ ജി.​ആ​ർ.​യു ആ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. റ​ഷ്യ ശ​ക്ത​മാ​യ സൈ​ബ​ർ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaCyber AttackCyber fighters
News Summary - Cyber fighters Russia's 'Unknown Army'
Next Story