Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസൈബർ തട്ടിപ്പുകാരെ...

സൈബർ തട്ടിപ്പുകാരെ നേരത്തെ അറിയാം; വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ

text_fields
bookmark_border
സൈബർ തട്ടിപ്പുകാരെ നേരത്തെ അറിയാം; വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ
cancel

കോട്ടയം: സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക്​ മനസിലാക്കാൻ അവസരം. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ്​ കേരള പൊലീസ്​ വ്യക്തമാക്കി.

തട്ടിപ്പുകാരുടെ വിവരങ്ങൾ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. Report & Check Suspect എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം Suspect Repository എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.പി.ഐ ഐ.ഡി, സാമൂഹമാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഇതിൽനിന്ന്​ മുന്നറിയിപ്പായി നൽകും.

തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സ്​ആപ്​ നമ്പർ, ടെലഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക്​ ഈ പോർട്ടലിൽ നൽകാനും അവസരമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber fraudCyber Crime
News Summary - Cyber fraud data now available for public in govt portal
Next Story
RADO