സൈബർ തട്ടിപ്പിൽ കുടുങ്ങേണ്ട
text_fieldsസൈബർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാൻ ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും സൈബർ തട്ടിപ്പ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഓരോരുത്തരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. തട്ടിപ്പുകാർ എസ്.എം.എസ്, വാട്സ്ആപ് മെസേജുകള്‍, കോളുകള്‍, ഇമെയില്‍ വഴി പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കും. എങ്ങനെയെങ്കിലും ഒ.ടി.പി നമ്പർ തരപ്പെടുത്താനുള്ള തന്ത്രത്തിൽ ആരും അകപ്പെടരുതെന്നാണ് മുന്നറിയിപ്പ്.
തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍
● നിഗൂഢമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പരിചയമില്ലാത്ത മെസേജുകള്‍, കോളുകള്‍, ഇമെയിലുകള്‍ എന്നിവക്ക് മറുപടി നൽകുകയോ ചെയ്യാതിരിക്കുക.
● സിം കാര്‍ഡിന് പിന്നിലെ 20 അക്ക നമ്പര്‍ ഒരിക്കലും മറ്റൊരാൾക്ക് കൈമാറരുത്.
● തേഡ്-പാര്‍ട്ടി ആപ്പുകളെ സൂക്ഷിക്കുക. ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
● ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഇടക്കിടെ പരിശോധിക്കുക.
● ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും ആപ്ലിക്കേഷനുകളുടെയും പാസ്വേഡുകള് ഇടക്കിടെ മാറ്റുക.
● ഫോണ്‍ നിശ്ചിത ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.