Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘75 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനക്ക്’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സൈബർ സുരക്ഷാ സ്ഥാപനം
cancel
Homechevron_rightTECHchevron_rightTech Newschevron_right‘75 കോടി...

‘75 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനക്ക്’; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സൈബർ സുരക്ഷാ സ്ഥാപനം

text_fields
bookmark_border

ഇന്റര്‍നെറ്റിലെ അധോലോകമാണ് ഡാര്‍ക്ക് വെബ്. ലഹരിമരുന്നുകള്‍, ആയുധങ്ങള്‍, ചൂതാട്ടം, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധമായ ഏത് കാര്യവും ചെയ്യാനും വില്‍പ്പന നടത്താനുമൊക്കെ കഴിയുന്ന സൈബർ ലോകത്തെ കുറ്റകൃത്യങ്ങളുടെ ഇടമാണത്.

സമീപകാലത്തായി ഡാർക് വെബ്ബിൽ നടന്നുവരുന്ന ഒരു കുറ്റകൃത്യം ആളുകളുടെ സ്വകാര്യ വിവരങ്ങൾ വിൽപ്പനക്ക് വെക്കുന്നതാണ്. സോഷ്യൽ മീഡിയകളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമൊക്കെ അപഹരിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ഡാറ്റ, ഡാർക് വെബ്ബിൽ ലഭ്യമായിട്ടുള്ള വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ 750 ദശലക്ഷം ടെലികോം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്കെത്തിയിരിക്കുകയാണ്.

സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് (CloudSEK) ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അവരുടെ എ.ഐ ഡിജിറ്റൽ റിസ്‌ക് പ്ലാറ്റ്‌ഫോമായ എക്സ്വിജിൽ ആണ് ഡാറ്റാ ലീക്ക് കണ്ടെത്തിയത്. പേരുകൾ, മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, ആധാർ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ചോർന്നത്. 1.8 ടെറാബൈറ്റ് (1.8 TB) വലിപ്പമുള്ള ഈ വിപുല ഡാറ്റാബേസ് CyboDevil, UNIT8200 എന്നീ സൈബർ ക്രിമിനൽ സംഘമാണ് വിൽപ്പന നടത്തുന്നത്.

രാജ്യംകണ്ട ഏറ്റവും വലിയ ഡാറ്റാ ചോർച്ചകളിൽ ഒന്നാണിത്. ഇന്ത്യൻ ജനസംഖ്യയിലെ 85 ശതമാനം പേരെയും ബാധിക്കുന്നതാണ് ചോർച്ചയെന്നും ഹാക്ക് ചെയ്ത ഡാറ്റ സ്വന്തമാക്കാൻ 3000 ഡോളറാണ് കുറ്റവാളികൾ ആവശ്യപ്പെടുന്നതെന്നും ക്ലൗഡ്സെക് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ എല്ലാ ടെലികോം സേവനദാതാക്കളെയും വിവരച്ചോർച്ച ബാധിച്ചതായി സാമ്പിൾ ഡാറ്റാസെറ്റിൻ്റെ പ്രാഥമിക വിശകലനത്തിന് ശേഷം ക്ലൗഡ്സെക് വെളിപ്പെടുത്തുന്നു. ഈ ലംഘനം സാമ്പത്തിക നഷ്ടം, ഐഡൻ്റിറ്റി മോഷണം, മാനഹാനി, സൈബർ ആക്രമണങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യത എന്നിവയിലേക്ക് നയിച്ചേക്കാം.

  • സംശയാസ്പദമായ ഇമെയിലുകൾ, ടെക്സ്റ്റുകൾ, ഫോൺ കോളുകൾ എന്നിവയിൽ ജാഗ്രത പാലിക്കുക.
  • അപരിചിതരായ അയക്കുന്നവരിൽ നിന്നുള്ള ലിങ്കുകളിലോ അറ്റാച്ചുമെന്റുകളിലോ ക്ലിക്കുചെയ്യരുത്.
  • വ്യക്തിഗത വിവരങ്ങൾക്കായുള്ള ഏതെങ്കിലും അഭ്യർത്ഥനകളിൽ സൂക്ഷിക്കുക.
  • ബാങ്ക് അക്കൗണ്ടുകൾ പതിവായി നിരീക്ഷിക്കുക. ബാങ്ക് സ്റ്റേറ്റ്മെന്റുകളും ക്രെഡിറ്റ് റിപ്പോർട്ടുകളും പതിവായി പരിശോധിക്കുക.
  • സോഷ്യൽ മീഡിയകളിൽ ടു ഫാക്ടർ ഒതന്റിക്കേഷൻ ഫീച്ചർ പ്രാപ്തമാക്കുക. ഇത് നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്ക് ഒരു അധിക സുരക്ഷാ പാളി ചേർക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber AttackDark WebData LeakTelecom User Data
News Summary - Dark Web Sale: Cyber Experts Allege 750 Million Indian Telecom User Data Up for Grabs
Next Story