ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട ഡാർട്ട് ദൗത്യം: 10,000 കി.മീറ്ററിൽ ചിതറി അവശിഷ്ടങ്ങൾ
text_fieldsവാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമിട്ടെത്തിയേക്കാവുന്ന ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ 'ഡാർട്ട്' ദൗത്യത്തിൽ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചത് 10,000 കിലോമീറ്ററിൽ. ചിലിയിലെ ടെലിസ്കോപാണ് ഇതിന്റെ ചിത്രങ്ങൾ പകർത്തിയത്.
ഭൂമിയിൽനിന്ന് ഏറെ അകലെയുള്ള ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്നഗ്രഹമായ ദിമോർഫോസിനെയാണ് നാസയുടെ ഡാർട്ട് ഉപഗ്രഹം ഇടിച്ചത്. ഇടിയിൽ ഉപഗ്രഹം നാമാവശേഷമായിരുന്നു.
രണ്ടുദിവസം കഴിഞ്ഞുള്ള ചിത്രങ്ങളാണ് ചിലിയിലെ സതേൺ ആസ്ട്രോഫിസിക്കൽ റിസർച് ടെലിസ്കോപ് പകർത്തിയത്. ദൗത്യം ഛിന്നഗ്രഹത്തിന്റെ ദിശ മാറ്റിയോ എന്ന് അറിയാൻ വൈകും. വരുംനാളുകളിൽ ഇതേ അവശിഷ്ടങ്ങളെ കൂടുതൽ നിരീക്ഷണവിധേയമാക്കുമെന്ന് യു.എസ് നേവൽ റിസർച് ലബോറട്ടറിയിലെ മൈക്കൽ നൈറ്റ് പറഞ്ഞു. ഡബ്ൾ ആസ്റ്ററോയ്ഡ് റി ഡയറക്ഷൻ ടെസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരായ 'ഡാർട്ട്' ഛിന്നഗ്രഹങ്ങൾ ലക്ഷ്യമിട്ടുള്ള സുപ്രധാന ദൗത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.