'പലർക്കും ഞങ്ങളെ വിശ്വാസമില്ല'; കേന്ദ്രത്തിെൻറ മാർഗനിർദേശങ്ങൾക്ക് പിന്നാലെ ട്വിറ്റർ സി.ഇ.ഒ
text_fieldsകഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിലൂടെ സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ അടിമുടി കുരുക്കിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ അതിെൻറ നടത്തിപ്പുകാരായ സ്ഥാപനങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ചട്ടങ്ങളാണ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ, കേന്ദ്ര സർക്കാരിെൻറ നീക്കത്തിന് പിന്നാലെ ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി സമൂഹ മാധ്യമങ്ങളോട് ആളുകൾ വെച്ചുപുലർത്തുന്ന വിശ്വാസ്യതയുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്.
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ സുതാര്യതയില്ലെന്നും ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. 'പലരും ഞങ്ങളെ വിശ്വസിക്കുന്നില്ലെന്ന കാര്യം സമ്മതിക്കുന്നു. അത് കൂടുതൽ പ്രകടമാവാൻ തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങൾ മാത്രമേ അയിട്ടുള്ളൂ. ഇക്കാര്യത്തിൽ ഞങ്ങൾ ഒറ്റയ്ക്കല്ല: എല്ലാ സ്ഥാപനങ്ങളും കാര്യമായ വിശ്വാസ കമ്മി നേരിടുന്നുണ്ട്, "അദ്ദേഹം അനലിസ്റ്റുകളോട് പറഞ്ഞതായി, പിടിഐ റിപ്പോർട്ട് ചെയ്തു.
രാജ്യത്തുടലെടുത്ത കർഷക പ്രക്ഷോഭവും റിപബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ തലസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങൾക്കും പിന്നാലെ ട്വിറ്ററിന് ചില പ്രതിസന്ധികൾ നേരിടേണ്ടിവന്നിരുന്നു. മോദിക്കെതിരെ ഹാഷ്ടാഗുകളുമായി എത്തിയ ആയിരക്കണക്കിന് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ട്വിറ്റർ അതിനോട് മുഖം തിരിച്ചതുമെല്ലാം വലിയ വാർത്തയായി മാറിയിരുന്നു.
ഒടിടികൾക്കും സമൂഹ മാധ്യമങ്ങൾക്കും മറ്റ് ഇൻറർനെറ്റ് അധിഷ്ഠിത സേവനങ്ങൾക്കും നൽകിയ മാർഗനിർദേശങ്ങള്‍ നടപ്പാക്കാന്‍ സർക്കാർ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരുന്നുണ്ട്. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്പനിയും ചുമതലപെടുത്തണമെന്നും െഎ.ടി മന്ത്രാലയത്തിെൻറ മാർഗനിർദേശത്തിലുണ്ട്. പുതിയ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും, എന്നിരുന്നാലും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ കമ്പനികൾക്ക് (ഉപയോക്താക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കി) അവ പാലിക്കാൻ മൂന്ന് മാസത്തെ ഇളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.