'ടൂൾകിറ്റ്'; 'ആ 70 പേരുടെ വിവരങ്ങൾ ഞങ്ങൾക്ക് വേണം', സൂമിന് കത്തെഴുതി ഡൽഹി പോലീസ്
text_fieldsപ്രശസ്ത അമേരിക്കൻ വിഡിയോ കോൺഫറൻസിങ് ആപ്പായ സൂമിന് (Zoom) കത്തെഴുതി ഡൽഹി പൊലീസ്. കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് പ്രതിഷേധ "ടൂൾകിറ്റ്" തയ്യാറാക്കാനായി ഖാലിസ്ഥാൻ അനുകൂല സംഘം സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ തേടിയാണ് സൂമിന് കത്തെഴുതിയത്.
തലസ്ഥാനത്ത് അരങ്ങേറിയ റിപബ്ലിക് ദിന കലാപത്തിന് ദിവസങ്ങൾക്ക് മുമ്പ് സൂം ആപ്പിലൂടെ ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പി.ജെ.എഫ്) നടത്തിയ യോഗത്തിൽ പങ്കെടുത്ത 70 ഓളം പേരിൽ മുംബൈ അഭിഭാഷക നികിത ജേക്കബ്, പൂനെ എഞ്ചിനീയർ ശാന്തനു എന്നിവരും ഉൾപ്പെട്ടിരുന്നതായി പൊലീസ് ആരോപിക്കുന്നുണ്ട്.
ഗൂഗ്ൾ ഡോക്യുമെൻറിലുള്ള ഇ-മെയിൽ അക്കൗണ്ട് ശാന്തനുവിെൻറതാണെന്നും പൊലീസ് ജോയിൻറ് കമീഷ്ണർ (സൈബർ) പ്രേം നാഥ് ആരോപിച്ചു. കാനഡയിലുള്ള പുനിത് എന്ന സ്ത്രീ വഴിയാണ് നികിത ജേക്കബിനെയും ശാന്തനുവിനെയും പി.ജെ.എഫ് സ്ഥാപകൻ മോ ധലിവാൽ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 11ന് നികിതയും ശാന്തനുവും പി.എഫ്.ജെ സംഘടിപ്പിച്ച ഒരു സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നു. അതിലാണ്, 'ആഗോള കർഷക സമരം','ആഗോള പ്രവർത്തന ദിനം, ജനുവരി 26'എന്നീ പേരുകളിൽ' ടൂൾകിറ്റ് 'സൃഷ്ടിക്കാനുള്ള മോഡാലിറ്റികൾ തീരുമാനിച്ചത്. -നാഥ് കൂട്ടിച്ചേർത്തു.
ടൂൾകിറ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ വിവാദമാണ് ഇപ്പോൾ നടക്കുന്നത്. കർഷകസമരങ്ങളെ പിന്തുണക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങളാണ് ടൂൾകിറ്റിൽ അടങ്ങിയിരിക്കുന്നത്. ഇൗ ടൂൾകിറ്റ് കർഷക സമരത്തിന് അനുകൂലമായി സംസാരിച്ച ഗ്രെറ്റ തുൻബർഗിന് ടെലഗ്രാം വഴി അയച്ചുനൽകിയെന്ന് കാട്ടി പരിസ്ഥിതി ആക്ടിവിസ്റ്റ് ദിശ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിശയെ മോചിപ്പിക്കാനായി രാജ്യത്തെ പരിസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.