ഏറ്റവും പുതിയ പ്രീമിയം ഫോണിന് 15,000 രൂപ വരെ കിഴിവ്; സാംസങ് ഡേയ്സ് സെയിൽ തുടങ്ങി
text_fieldsതങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഫോണായ നോട്ട് 20ക്ക് വമ്പൻ ഇളവ് പ്രഖ്യാപിച്ച് സാംസങ്ങ്. ഇന്ന് മുതൽ അടുത്ത ബുധനാഴ്ച വരെ നീളുന്ന 'സാംസങ്ങ് ഡേയ്സ്' എന്ന സെയിലിൽ കമ്പനിയുടെ നിരവധി ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. 77,999 രൂപക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത നോട്ട് 20, 68,999 രൂപക്കാണ് സെപ്തംബർ 23 വരെ വിൽക്കുക.
9,000 രൂപയുടെ ഡിസ്കൗണ്ടാണ് ഇതിലൂടെ ലഭിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിെൻറ കാർഡുള്ളവർക്ക് 6000 രൂപയുടെ അഡീഷണൽ കാഷ്ബാക്കും ലഭിക്കും. ഫലത്തിൽ 15000 രൂപ കിഴിവ് കഴിച്ച് നോട്ട് 20 സ്വന്തമാക്കാൻ 62,999 രൂപ മാത്രം നൽകിയാൽ മതി. സാംസങ് ഡോട്ട് കോം വെബ് സൈറ്റിലും അവരുടെ ഒൗദ്യോഗിക സ്റ്റോറുകളിലും ഒപ്പം എല്ലാ ഒാൺലൈൻ ഒാഫ്ലൈൻ സ്റ്റോറുകളിലും ഇൗ ഒാഫർ ഉണ്ടായിരിക്കും. നോട്ട് 20യുടെ എല്ലാ വാരിയൻറുകൾക്കും ഒാഫർ ബാധകമാണ്.
നോട്ട് 20യുടെ വിശേഷങ്ങൾ
സാംസങ്ങിെൻറ ഏറ്റവും ജനപ്രിയമായ നോട്ട് സീരീസിലെ പുത്തൻ മോഡലാണ് നോട്ട് 20. 6.7 ഇഞ്ചുള്ള ഫുൾ എച്ച്.ഡി ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. നോട്ട് സീരീസിെൻറ പ്രത്യേകതയായ എസ്. പെന്നിെൻറ പുതിയതടക്കമുള്ള എല്ലാ ഫീച്ചറുകളും നോട്ട് 20യിലും നൽകിയിട്ടുണ്ട്. എക്സിനോസ് 990 5ജി ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 8GB റാമും 256GB ഇേൻറണൽ സ്റ്റോറേജും 4300 എം.എ.എച്ചുള്ള വലിയ ബാറ്ററിയും മറ്റു പ്രത്യേകതകളാണ്. 25 വാട്ടുള്ള വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 9 വാട്ട് റിവേഴ്സ് ചാർജിങ് സപ്പോർട്ടും നോട്ട് 20യിലുണ്ട്.
പിറകിൽ ട്രിപ്പിൾ കാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. 12 മെഗാ പിക്സലുള്ള പ്രൈമറി കാമറ (ഒ.െഎ.എസ്), 12 മെഗാ പിക്സലുള്ള അൾട്രാ വൈഡ് കാമറ, 64 മെഗാ പിക്സൽ ടെലിഫോേട്ടാ കാമറ കൂടെ സെൻറർ പഞ്ച് ഹോളായി സജ്ജീകരിച്ച 10 മെഗാ പിക്സൽ മുൻ കാമറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.