പാസ്‍വേഡ് പങ്കിട്ട് സിനിമ കാണൽ അവസാനിപ്പിക്കാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
text_fieldsപാസ്‍വേഡ് പങ്കിട്ട് വിഡിയോ സ്ട്രീമിങ് സേവനം ആസ്വദിക്കുന്ന രീതി അവസാനിപ്പിക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ നീക്കം. നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേഡ് പങ്കിടുന്നതിനെതിരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും രംഗത്തെത്തിയിരിക്കുകയാണ്. സബ്സ്ക്രൈബർമാരുമായുള്ള കരാറിൽ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കമ്പനി കാനഡയിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇമെയിൽ അയച്ചിരുന്നു. നവംബർ ഒന്നു മുതൽ അക്കൗണ്ട് പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഉൾപ്പെടെ പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അറിയിപ്പ്.
അക്കൗണ്ടുകൾ പങ്കിടുന്ന രീതിക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് മെയിലിലൂടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കനേഡിയൻ സബ്‌സ്‌ക്രൈബർ കരാറിലെ "അക്കൗണ്ട് പങ്കിടൽ" എന്ന പേരിൽ പുതിയതായി അപ്‌ഡേറ്റ് ചെയ്‌ത വിഭാഗത്തിൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. നവംബർ ഒന്നാം തീയ്യതി മുതലായിരിക്കും ഈ മാറ്റങ്ങൾ.
ഒരു വീട്ടിലുള്ളവർക്ക് ഒരു അക്കൗണ്ട് എന്ന രീതി അടുത്തിടെയാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചത്. ഉപഭോക്താക്കൾ വ്യാപകമായി നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ ഷെയർ ചെയ്തിരുന്നു. തങ്ങളുടെ നിക്ഷേപങ്ങളെ ഇത് ബാധിക്കുന്നുണ്ടെന്നാണ് കമ്പനി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.