ടിക്ടോക് നിരോധിക്കാൻ വരട്ടെ; ട്രംപിെൻറ ഉത്തരവിന് കോടതിയുടെ സ്റ്റേ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ വൈറൽ ഷോട്ട് വിഡിയോ ആപ്പായ ടിക്ടോക് നിരോധിച്ചുകൊണ്ടുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവിന് താൽക്കാലിക സ്റ്റേ. ഞായറാഴ്ച ഉത്തരവ് പ്രാബല്യത്തിൽ വരാനിരിക്കെ മണിക്കൂറുകൾക്ക് മുമ്പാണ് വാഷിങ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ ജെ. നിക്കോള്‍സ് സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്ക് ഉടമകളും ചൈനീസ് കമ്പനിയുമായ ബൈറ്റ് ഡാൻസിെൻറ പരാതി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി.
ഉത്തരവിന് പിന്നാലെ ബൈറ്റ് ഡാൻസ് പുറത്തുവിട്ട ഒൗദ്യോഗിക പ്രസ്താവനയിൽ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന്അറിയിച്ചു. 'ഞങ്ങളുടെ നിയമപരമായ വാദങ്ങളോട് കോടതി യോജിക്കുകയും ടിക്ടോക് ആപ്പ് നിരോധനം നടപ്പാക്കുന്നത് തടയുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിൽ അതിയായ സന്തോഷമുണ്ട്. ടിക്ടോക് കമ്യൂണിറ്റിയുടെയും ജീവനക്കാരുടേയും നിലനിൽപ്പിനായി ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. -ബൈറ്റ് ഡാൻസ് അറിയിച്ചു.
ടിക് ടോക്കിെൻറ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ആരോപിച്ചായിരുന്നു ട്രംപ് ഭരണകൂടം നടപടി എടുത്തത്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് സർക്കാർ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.