മരുന്നുമായി വീട്ടുമുറ്റത്ത് ഡ്രോണുകൾ എത്തും; പരീക്ഷണം വിജയം
text_fieldsമരുന്ന് ഡെലിവെറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയം. മെട്രോ നഗരമായ ബംഗളൂരുവിലാണ് പരീക്ഷണം നടന്നത്. ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റവും, ബി 2 ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഉടാനും ചേർന്നാണ് ബംഗളൂരുവിലെ ട്രയൽ റൺ പൂർത്തിയാക്കിയത്. ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് (BVLOS)എന്ന് പേരിട്ട ട്രയൽ റണ്ണിന്, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷെൻറ (DGCA) മേൽനോട്ടവും ഉണ്ടായിരുന്നു.
ബംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഗൗരിബിദാനൂരാണ് പരീക്ഷണത്തിന് വേദിയായത്. ടെസ്റ്റ് സമയത്ത്, മെഡ്കോപ്റ്റർ X4, മെഡ്കോപ്റ്റർ X8 എന്നിങ്ങനെ രണ്ട് ഡ്രോണുകൾ പരീക്ഷിച്ചു. മരുന്നുകളുടെ അവസാന മൈൽ വിതരണത്തിന് ഡ്രോൺ സഹായിക്കുമെന്നാണ് വിലയിരുത്തൽ. വിദൂര പ്രദേശങ്ങളിൽ മരുന്ന് വിതരണം ചെയ്യാനും ഇത് സഹായിക്കും. ഡ്രോണുകളുടെ ശേഷി പരിശോധിക്കുന്നതിന്, 2 മുതൽ 7 കിലോമീറ്റർ വരെ ദൂരത്തിൽ 2 കിലോഗ്രാം വരെ മരുന്ന് ഡെലിവറികൾ സജ്ജീകരിച്ചിരുന്നു. ഡ്രോണിന് 3.5 കിലോമീറ്റർ 5 മുതൽ 7 മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും.
'ഡെലിവറിക്കായി ഡ്രോണുകൾ സംയോജിപ്പിക്കാനുള്ള ശ്രമം, അവസാന മൈൽ ഡെലിവറിക്ക് ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ്. ഇന്നത്തെ ട്രയൽ റണ്ണിെൻറ വിജയം വിതരണത്തിലും ലോജിസ്റ്റിക് മേഖലയിലും ഉപഭോക്തൃ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വലിയ അവസരം തുറക്കും'-ഉടാൻ പ്രൊഡക്റ്റ് എഞ്ചിനീയർ സൗമ്യദീപ് മുഖർജി പറഞ്ഞു.
'രാജ്യത്തിെൻറ വിദൂര കോണുകളിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ ഷോപ്പ് ഉടമകൾ, കെമിസ്റ്റുകൾ, എംഎസ്എംഇകൾ തുടങ്ങിയ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിന് സാങ്കേതികവിദ്യയിലൂന്നിയ പരിഹാരങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ആഗ്രഹമാണ് പദ്ധതിക്ക് പിന്നിൽ'-അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.