![അയൺ മാൻ സ്യൂട്ട് ധരിച്ച് പറന്ന് ദുബൈ പൊലീസ്; വിഡിയോ വൈറലാകുന്നു അയൺ മാൻ സ്യൂട്ട് ധരിച്ച് പറന്ന് ദുബൈ പൊലീസ്; വിഡിയോ വൈറലാകുന്നു](https://www.madhyamam.com/h-upload/2021/12/06/1312937-dubai-police-fly.webp)
'അയൺ മാൻ സ്യൂട്ട്' ധരിച്ച് പറന്ന് ദുബൈ പൊലീസ്; വിഡിയോ വൈറലാകുന്നു
text_fieldsഅയൺ മാൻ സ്യൂട്ടും ധരിച്ച് ഒരു ദുബൈ പൊലീസുകാരൻ പറക്കുന്ന വിഡിയോ വൈറലാകുന്നു. എക്സ്പോ 2020ന്‍റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ നടത്തിയ ഷോയിലാണ് ഏവരെയും അമ്പരപ്പിക്കുന്ന സാഹസിക പ്രകടനം ദുബൈ പൊലീസ് നടത്തിയത്. യു.എ.ഇയുടെ 50ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
പറക്കുന്നതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ''ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്നതിന്‍റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയൂ, 'അയൺ മാൻ' സ്യൂട്ട് യാഥാർത്ഥ്യമാകുന്നത് കാണൂ''. - വിഡിയോക്ക് അടിക്കുറിപ്പായി ദുബൈ പൊലീസ് കുറിച്ചു.
അൽ വസ്ൽ പ്ലാസയെ ചുറ്റിയാണ് അയൺ മാനെ പോലെ തോന്നിക്കുന്ന സ്യൂട്ട് ധരിച്ചുള്ള പൊലീസുകാരന്‍റെ പറക്കൽ. വിഡിയോക്ക് താഴെ കമന്‍റുകളുമായി നിരവധിപേരാണെത്തിയത്. സ്യൂട്ട് ധരിച്ച് പറക്കാനുള്ള കൊതിയും ചിലർ പങ്കുവെച്ചു.
വിഡിയോ കാണാം..
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.