കുട്ടികളുടെ ഓൺലൈൻ സുരക്ഷ: ഇൻസ്റ്റഗ്രാമിനേക്കാൾ മികച്ചത് എക്സെന്ന് മസ്ക്
text_fieldsകുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനേക്കാൾ മികച്ചത് എക്സാണെന്ന് കമ്പനി സി.ഇ.ഒ ഇലോൺ മസ്ക്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായുള്ള മികച്ച നയങ്ങൾ എക്സിനാണ് ഉള്ളതെന്ന് ഇലോൺ മസ്ക് അവകാശപ്പെട്ടു. നിങ്ങളുടെ കുടുംബ ചിത്രങ്ങൾ പോസ്റ്റ് ചെയ്തോളു. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി മികച്ച സുരക്ഷ എക്സിലുണ്ടെന്ന് മസ്ക് കുറിച്ചു.
രണ്ട് ഫോട്ടോകൾ പങ്കുവെച്ചായിരുന്നു മസ്കിന്റെ കുറിപ്പ്. മസ്കിന്റെ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഷെയർ ചെയ്തത്. ഏകദേശം 14 മില്യൺ ആളുകളാണ് മസ്കിന്റെ പോസ്റിന്റെ കണ്ടത്. പോസ്റ്റിൽ അഭിപ്രായപ്രകടനവുമായി നിരവധി പേരാണ് രംഗത്തെത്തി.
നേരത്തെ യു.എസ് സെനറ്റിന്റെ ജുഡീഷ്യറി കമിറ്റി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ മെറ്റ, എക്സ്, ടിക് ടോക് എന്നിവ കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷക്കായി ചെയ്യുന്ന കാര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അശ്ലീല ഉള്ളടക്കം കുട്ടികളിലേക്ക് എത്തുന്നതിൽ തടയുന്നതിൽ പ്ലാറ്റ്ഫോമുകൾ പരാജയമാണെന്നായിരുന്നു യു.എസ് ജുഡീഷ്യറി കമിറ്റിയുടെ വിലയിരുത്തൽ.
ഇത്തരം വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കുട്ടികളുടെ ഓൺലൈൻ സുരക്ഷ സംബന്ധിച്ച് മസ്കിന്റെ പോസ്റ്റ് പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.