ജോലി രണ്ട് മണിക്കൂർ, ശമ്പളം കോടികൾ; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഇലോൺ മസ്ക്
text_fieldsദിവസവും രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്ത് എട്ടക്ക ശമ്പളം സമ്പാദിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. അവിശ്വസനീയമായി തോന്നുന്നുണ്ടല്ലേ..? ആ ജോലി വേറെ എവിടെയുമല്ല, ഗൂഗിളിലാണ്. രണ്ട് ഗൂഗിൾ ജീവനക്കാരാണ് തങ്ങളുടെ കുറഞ്ഞ ജോലി സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവരുടെ അവകാശവാദം ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്കിനെ വരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.
@nearcyan എന്ന ട്വിറ്റർ യൂസറാണ് രണ്ട് ഗൂഗിൾ ജീവനക്കാർക്കൊപ്പം ഡിന്നർ കഴിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചത്. രസകരമെന്നു പറയട്ടെ, ആരാണ് കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള വീമ്പിളക്കൽ മത്സരത്തിലേക്ക് ഇരുവരും പോയി. അവരിൽ ഒരാൾ ഗൂഗിളിൽ വെറും രണ്ട് മണിക്കൂർ ജോലി ചെയ്ത് 500,000 ഡോളർ സമ്പാദിക്കുന്നതായി അവകാശപ്പെട്ടു. ട്വീറ്റ് വൈറലായതോടെ, സാക്ഷാൽ ഇലോൺ മസ്കും അതിലുള്ള തന്റെ പ്രതികരണം അറിയിച്ചു. ‘wow’ എന്നായിരുന്നു അദ്ദേഹം മറുപടിയായി കുറിച്ചത്.
മറ്റ് ട്വിറ്ററാട്ടികളും അവരുടെ രസകരമായ പ്രതികരണം അറിയിച്ചിട്ടുണ്ട്. “വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഗൂഗിൾ ജീവനക്കാർ അവരുടെ സമയം മാനേജ് ചെയ്യുന്നതിൽ വളരെ മിടുക്കരാണ്, അവർക്ക് അവരുടെ ജോലി പൂർത്തിയാക്കാൻ 2 മണിക്കൂർ മാത്രമേ ആവശ്യമുള്ളൂ,” -ഒരു ഉപയോക്താവ് എഴുതി. താൻ ട്വിറ്ററിലും ട്രാഫിക്കിലും ദിവസവും രണ്ട് മണിക്കൂർ ചിലവിടുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എന്നാൽ, ഗൂഗിളിലെ കുറഞ്ഞ ജോലി സമയം, ചിലരിൽ നീരസവുമുണ്ടാക്കിയിട്ടുണ്ട്. "ഒരു വ്യക്തിയുടെ സ്വഭാവം അവർ ചെയ്യുന്ന ജോലിയിലൂടെ അറിയാം." എന്നായിരുന്നു മറ്റൊരു കമന്റ് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.