മസ്കിന് നാലരലക്ഷം കോടി ശമ്പളം; പിന്തുണച്ച് ടെസ്ല ഓഹരിയുടമകൾ
text_fieldsവാഷിങ്ടൺ: ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന് ശമ്പളമായി 5600 കോടി ഡോളർ (നാലര ലക്ഷം കോടിയിലേറെ രൂപ) നൽകാനുള്ള നീക്കത്തിന് പിന്തുണ നൽകി ഓഹരി ഉടമകൾ. അമേരിക്കയിൽ ഏതു കമ്പനിയിലും സി.ഇ.ഒക്ക് നൽകുന്ന ശമ്പളത്തിന്റെ 3,000 ഇരട്ടിയാണിത്.
കമ്പനിയിൽ മസ്കിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനത്തിലേറെയായി ഉയർത്തുന്നതാണ് നീക്കം. എന്നാൽ, ഇത്രയും ഉയർന്ന വിഹിതം ശമ്പളമായി നൽകുന്നതിൽ ഡിലാവർ കോടതി ഇടപെട്ടിരുന്നു.
കേട്ടുകേൾവിയില്ലാത്ത ശമ്പളം അനുവദിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതി കണ്ടെത്തൽ. ഓഹരിയുടമകൾ വോട്ടു ചെയ്താൽ കോടതി വിധി റദ്ദാകുമോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.