ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കും; ജോലി ഹോബിയായി മാറുമെന്ന് മസ്ക്
text_fieldsപാരീസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. നമുക്കൊന്നും ഇനി ജോലിയുണ്ടാവില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട കോൺഫറൻസിൽ മസ്ക് പറഞ്ഞു.
പാരീസിൽ നടന്ന വിവാടെക് 2024 എന്ന കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു മസ്കിന്റെ പരാമർശം. ജോലി ചെയ്യുക എന്നത് ഓപ്ഷണലായി മാറും. നിങ്ങൾക്ക് ജോലി വേണമെങ്കിൽ ചെയ്യാം. ജോലി ഒരു ഹോബിയായി മാറും. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുമെന്ന് ഇലോൺ മസ്ക് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവർക്കും ഉയർന്ന വേതനം ലഭിക്കണം. ആളുകൾക്ക് അടിസ്ഥാന വേതനം മാത്രം ലഭിച്ചാൽ പോര. ലോകത്ത് സാധനങ്ങളുടേയും സേവനങ്ങളുടേയും ക്ഷാമമുണ്ടാവില്ലെന്നും മസ്ക് പറഞ്ഞു. കമ്പ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യനേക്കാളും മികച്ച രീതിയിൽ അവരുടെ ജോലി ചെയ്താൽ മനുഷ്യർക്ക് പിന്നെ പ്രാധന്യമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അർഥം നൽകുന്നത് മനുഷ്യരാണെന്ന് മസ്ക് പറഞ്ഞു.
കഴിഞ്ഞ ഏതാനം വർഷങ്ങളായി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിക്കുകയാണ്. എ.ഐ ഉപയോഗം വർധിക്കുന്നത് തൊഴിലുകളെ ഏത് രീതിയിൽ ബാധിക്കുമെന്നതിലും ആശങ്ക ഉയർന്നു കഴിഞ്ഞു. ഇതിനിടെയാണ് ഇലോൺ മസ്കിന്റെ ഇതുസംബന്ധിച്ച പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.