താൻ ഒഴിയുകയാണെന്ന് മസ്ക്; ട്വിറ്ററിന്‍റെ പുതിയ സി.ഇ.ഒ ഇവരാണ്, ആറ് ആഴ്ചക്കകം ചുമതലയേൽക്കും
text_fieldsസാൻഫ്രാൻസിസ്കോ: താൻ ട്വിറ്റർ സി.ഇ.ഒ സ്ഥാനം ഒഴിയുകയാണെന്ന് ഇലോൺ മസ്ക്. ആറാഴ്ചക്കകം പുതിയ സി.ഇ.ഒ ചുമതലയേൽക്കുമെന്നും മസ്ക് ട്വീറ്റിലൂടെ അറിയിച്ചു. എൻ.ബി.സി യൂനിവേഴ്സൽ എക്സിക്യുട്ടീവ് ലിൻഡ യാക്കരിനോ ആണ് മസ്കിന്‍റെ കണ്ടെത്തൽ എന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
എന്നാൽ, മസ്ക് തന്‍റെ ട്വീറ്റിൽ ലിൻഡയുടെ പേര് പറഞ്ഞിട്ടില്ല. ട്വിറ്ററിന് പുതിയ സി.ഇ.ഒയെ നിയമിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. അവൾ 6 ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും -എന്നാണ് മസ്കിന്‍റെ ട്വീറ്റ്. ലിൻഡ യാക്കരിനോ ട്വിറ്ററിലെത്തുന്ന വാർത്തയോട് എൻ.ബി.സി യൂനിവേഴ്സൽ പ്രതികരിച്ചിട്ടില്ല.
Excited to announce that I’ve hired a new CEO for X/Twitter. She will be starting in ~6 weeks!
— Elon Musk (@elonmusk) May 11, 2023
My role will transition to being exec chair & CTO, overseeing product, software & sysops.
കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം കടുത്ത നടപടികളാണ് മസ്ക് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ അന്നത്തെ സി.ഇ.ഒ പരാഗ് അഗർവാളിനെ പുറത്താക്കുകയാണ് മസ്ക് ആദ്യം ചെയ്തിരുന്നത്. കൂടാതെ, ജീവനക്കാരെ പിരിച്ചുവിട്ടും പാരന്റൽ ലീവ് അടക്കം വെട്ടിക്കുറിച്ചും മസ്ക് നടപടികൾ തുടരുകയാണ്. ഹാഷ് ടാഗിന്റെ ഉപജ്ഞാതാവ് ക്രിസ് മെസിനയും ട്വിറ്റർ വിടുകയാണെന്ന വാർത്തയാണ് ഒടുവിൽ പുറത്തുവന്നിരുന്നത്.
ഇതിനിടെ, ട്വിറ്റർ നടത്തിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടേറിയ പണിയാണെന്ന് മസ്ക് സമ്മതിക്കുകയും ചെയ്തിരുന്നു. യോഗ്യനായ ാൾ വാങ്ങാൻ വന്നാൽ വിൽക്കാൻ തയാറാണെന്നും മസ്ക് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.