ട്വിറ്റർ ഏറ്റെടുക്കലിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി മസ്ക്
text_fieldsഡെട്രോയിറ്റ്: ട്വിറ്റർ ഏറ്റെടുക്കാനുള്ള 4400 കോടി യു.എസ് ഡോളറിന്റെ കരാറിൽനിന്ന് പിൻവാങ്ങുമെന്ന് ഭീഷണി മുഴക്കി ടെസ്ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചെന്ന് ആരോപിച്ചാണ് മസ്കിന്റെ ഭീഷണി.
ഓഹരി ഫയലിങ്ങിൽ ട്വിറ്ററിനെയും ഉൾപ്പെടുത്തിയതായി കാണിച്ച് തിങ്കളാഴ്ച ട്വിറ്ററിന് അയച്ച കത്തിലാണ് മസ്കിന്റെ അഭിഭാഷകർ ഭീഷണി മുഴക്കിയത്.ട്വിറ്റർ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയതിന് ഒരു മാസത്തിനു ശേഷം മേയ് ഒമ്പത് മുതൽ മസ്ക് വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനിയുടെ 229 ദശലക്ഷം അക്കൗണ്ടുകളിൽ എത്രയെണ്ണം വ്യാജമാണെന്ന് വ്യക്തമാക്കണമെന്നും അഭ്യർഥിച്ചിരുന്നു.
എന്നാൽ, കമ്പനിയുടെ പരീക്ഷണ രീതികളെക്കുറിച്ച വിശദാംശങ്ങൾ നൽകാമെന്ന് മാത്രമാണ് ട്വിറ്റർ സമ്മതിച്ചത്. അടുത്തിടെ ട്വിറ്റർ ഏറ്റെടുക്കുന്ന നടപടികൾ താൽക്കാലികമായി മസ്ക് നിർത്തിവെച്ചിരുന്നു. ചർച്ചകൾക്ക് വിരാമമിട്ട് കഴിഞ്ഞ മാസമാണ് 4,400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുന്നതായി മസ്ക് പ്രഖ്യാപിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.