'ഇലോൺ മസ്ക് എഫക്ട്'; ബാറ്ററി വിറ്റ് സമ്പത്തിൽ ജാക്ക് മായെ പിന്നിലാക്കി ഈ ചൈനക്കാരൻ
text_fieldsആലിബാബ സ്ഥാപകനും ചൈനീസ് ടെക് കോടീശ്വരനുമായ ജാക്ക് മായെ സമ്പത്തിെൻറ കാര്യത്തിൽ പിന്നിലാക്കിക്കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് മറ്റൊരു ചൈനീസ് ടെക് വ്യവസായിയായ സെങ് യുക്വിൻ. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്-വാഹന ബാറ്ററി നിർമ്മാതാക്കളായ കണ്ടംപ്രറി ആമ്പെരെക്സ് ടെക്നോളജിയുടെ (സി.എ.ടി.എൽ) സ്ഥാപകനാണ് സെങ് യുക്വിൻ.
സി.എ.ടി.എല്ലിെൻറ ഓഹരികൾ ഈ വർഷം ഉയർന്നതോടെ ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം സെങ്ങിെൻറ മൊത്തം മൂല്യം 49.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. അലിബാബ ഗ്രൂപ്പ് ഹോൾഡിങ് ലിമിറ്റഡ് സഹസ്ഥാപകനായ ജാക്ക് മായുടെ ആകെ മൂല്യം 48.1 ബില്യൺ ഡോളറാണ്.
അതോടെ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരിൽ അഞ്ചാമനായും സെങ് മാറി. അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയുമായി ബാറ്ററി ഇടപാടുള്ള കമ്പനിയാണ് സെങ് യുക്വിേൻറത്. ഇലോൺ മസ്കിെൻറ കാർ കമ്പനിക്ക് ബാറ്ററി വിതരണം നടത്തുന്ന പ്രധാനപ്പെട്ട കമ്പനി സെങ്ങിേൻറതാണ്. ടെസ്ലയുടെ വലിയ വളർച്ച സെങ്ങിന് ലോട്ടറിയായി എന്ന് പറയാം. ക്ലീൻ എനർജി കുതിച്ചുചാട്ടത്തിെൻറ കാലത്ത് ചൈനയിലെ പുതിയ തലമുറ വ്യവസായികൾ എങ്ങനെ സമ്പാദിക്കുന്നുവെന്നതിെൻറ ഏറ്റവും പുതിയ അടയാളമാണ് സെങ്ങിെൻറ വളർച്ച.
"ശതകോടീശ്വര റാങ്കിങ്ങിൽ പൊതുവേ റിയൽ എസ്റ്റേറ്റ് വ്യവസായികളും ടെക് സംരംഭകരുമാണ് ആധിപത്യം പുലർത്തിയിരുന്നത്. ഇപ്പോൾ പുതിയ ഉൗർജ്ജ മേഖലയിൽ നിന്നുള്ളവരെയും കൂടുതലായി ഞങ്ങൾക്ക് കാണാൻ സാധിക്കുന്നു," -സിൻഹുവ യൂണിവേഴ്സിറ്റിയുടെ എൻ.ഐ.എഫ്.ആർ ഗ്ലോബൽ ഫാമിലി ബിസിനസ് റിസർച്ച് സെൻറർ ഡയറക്ടർ ഹാവോ ഗാവോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.