എക്സി’ലൂടെ ഇനി തൊഴിലന്വേഷണവും നടക്കും; മസ്കിന്റെ അടുത്ത ഉന്നം ലിങ്ക്ഡ്ഇൻ
text_fieldsശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ X-ൽ (മുമ്പ് ട്വിറ്റർ) ജോലികൾക്കായി തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ സവിശേഷത ചേർത്തു. മൈക്രോസോഫ്റ്റിൻ്റെ ലിങ്ക്ഡ്ഇൻ, നൗക്രി, ഇൻഡീഡ് തുടങ്ങിയ തൊഴിൽ തിരയൽ, നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകളെയാണ് പുതിയ ഫീച്ചർ വെല്ലുവിളിക്കുന്നത്. എക്‌സിനെ ‘‘എവരിതിങ് ആപ്പാ’’ക്കി മാറ്റാനുള്ള മസ്‌കിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ ഫീച്ചർ വരുന്നത്.
ട്വിറ്റർ എന്ന പേര് മാറ്റി എക്സ് എന്നാക്കിയതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് പ്ലാറ്റ്‌ഫോമിൽ വന്നുകൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആപ്പിൽ ഓഡിയോ - വിഡിയോ കോൾ സംവിധാനവും അവതരിപ്പിച്ചിരുന്നു. വൈകാതെ, ഓൺലൈൻ പണമിടപാടും ഡേറ്റിങ് സൗകര്യവും ഇ-കൊമേഴ്സ് സംവിധാനവുമൊക്കെയുള്ള ‘എവരിതിങ് ആപ്പാ’ക്കി മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനെ മാറ്റാനാണ് മസ്ക് ഉദ്ദേശിക്കുന്നത്.
വെബ് ഡെവലപ്പറായ നിവ ഔജിയാണ് എക്‌സിലെ പുതിയ തൊഴിൽ തിരയൽ ഫീച്ചര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് യൂസർമാർക്ക് തൊഴില്‍ അന്വേഷിക്കാൻ സാധിക്കും. നിങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാം. പ്രത്യേകം കമ്പനികളില്‍ നിന്നുള്ള തൊഴിലവസരങ്ങളും ഇത്തരത്തിൽ തിരഞ്ഞ് കണ്ടെത്താം. ലിങ്ക്ഡ്ഇനില്‍ നേരത്തെ തന്നെ ലഭ്യമായ ഫീച്ചറുകളാണിവ.
ഇതിനകം 10 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് എക്സ് വെളിപ്പെടുത്തുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ എക്‌സിലൂടെ നിലവിൽ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.