1000 പേരെ പിരിച്ചുവിട്ട് ഇലോൺ മസ്ക്; ഒഴിവാക്കിയത് എക്സിൽ അധിക്ഷേപകരമായ ഉളളടക്കം നിയന്ത്രിക്കുന്ന ജീവനക്കാരെ
text_fieldsവാഷിങ്ടൺ: ആഗോളതലത്തിൽ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. എക്സിൽ നിന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ അധിക്ഷേപകരമായ ഉള്ളടക്കം നിയന്ത്രിക്കുന്ന ജീവനക്കാരെയാണ് ഒഴിവാക്കിയത്.
ഇത്തരത്തിൽ ജീവനക്കാരെ ഒഴിവാക്കിയതും നിരോധിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതും വൻ തോതിൽ അധിക്ഷേപകരമായ ഉള്ളടക്കം എക്സിൽ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ആസ്ട്രേലിയൻ ഇസേഫ്റ്റി കമീഷൻ വ്യക്തമാക്കിയിരുന്നു. ഇലോൺ മസ്ക് ഏറ്റെടുത്തിന് ശേഷം എക്സിൽ വെറുപ്പ് വ്യാപിക്കുന്നത് വർധിച്ചുവെന്നും ആസ്ട്രേലിയൻ ഇ സേഫ്റ്റി കമീഷൻ വിലയിരുത്തിയിരുന്നു.
അതേസമയം, ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് സ്വന്തമായി സർവകലാശാല തുടങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നത്. എക്സ് തലവൻ വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിന്റെ ഭാഗമായി 'ദി ഫൗണ്ടേഷന്‍' എന്ന ചാരിറ്റി സ്ഥാപനത്തിന് 100 മില്യൺ ഡോളര്‍ മസ്‌ക് സംഭാവനയായി നൽകി.
കഴിഞ്ഞ കുറേ വർഷങ്ങളായി യു.എസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ കാര്യമായ അധഃപതനമാണ് ഉണ്ടായിരുന്നതെന്ന് മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സ്വന്തമായി യൂണിവേഴ്‌സിറ്റി തുടങ്ങാൻ മസ്ക് പദ്ധതിയിടുന്നതായുള്ള ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
സയൻസ്, എഞ്ചിനീയറിങ്, ടെക്‌നോളജി, മാത്‍സ് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയാണ് മസ്ക് ലക്ഷ്യമിടുന്നത്. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.