പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനി EoIBh CONNECT ആപ്പ് മുഖേന
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യക്കാർ പാസ്പോർട്ട്, എംബസി ആവശ്യങ്ങൾ ഇനിമുതൽ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണം. ഇന്ത്യൻ എംബസിയുടെ ആപ്ലിക്കേഷൻ ആയ EoIBh CONNECTപ്ലേ സ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ്, ഇ-മൈഗ്രേറ്റ്, വെൽഫയർ ഇഷ്യൂസ്, മിസലേനിയസ് സർട്ടിഫിക്കറ്റ്സ്, കോൺസുലാർ ഓഫീസറെ കാണാനുള്ള അപ്പോയിൻമെന്റുകൾ, സറണ്ടർ സർട്ടിഫിക്കറ്റ് ആൻഡ് ഒ.സി.ഐ കാർഡ് ഇത്രയും സർവിസുകൾ എംബസിയാണ് നൽകുന്നത്.
ഈ ആവശ്യങ്ങൾക്ക് ആപ്പിലൂടെ എംബസി തിരഞ്ഞെടുക്കണം. എല്ലാവിധ പാസ്പോർട്ട് സേവനങ്ങൾ, വിസ സർവിസുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഇവക്ക് ആപ്പിലൂടെ പാസ്പോർട്ട് സർവിസ് സെൻറർ തിരഞ്ഞെടുക്കണം. നമുക്ക് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുക്കാം. ഇതുവഴി സമയം ലാഭിക്കാൻ സാധിക്കും എന്നത് മേന്മയാണ്. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് സേവനം ലഭ്യമാകണമെങ്കിൽ രണ്ട് അപ്പോയിൻമെന്റ് എന്ന രീതിയിൽ വേണം എടുക്കാൻ. ആപ്പിലൂടെ ആണ് അപ്പോയ്മെന്റുകൾ എന്നതിനാൽ എംബസിക്ക് മേൽനോട്ടം വഹിക്കാനും സാധിക്കും
Playstore Link : https://play.google.com/store/apps/details?id=com.immneos.activity&pcampaignid=web_share
Apple Link: https://apps.apple.com/bh/app/eoibh-connect/id1617511490
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.