ടെക് ലോകത്ത് ചർച്ചയായി ഐഫോൺ 16 പ്രോ-യിലെ ഈ കിടിലൻ ഫീച്ചർ
text_fieldsഐഫോൺ 15 സീരീസുമായി ബന്ധപ്പെട്ട ലീക്കുകളും റിപ്പോർട്ടുകളും ടെക് ലോകത്ത് ചർച്ചയാകുന്നതിനിടെ അടുത്ത വർഷം റിലീസ് ചെയ്യുന്ന ഐഫോൺ 16 പ്രോയിലെ ഒരു വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രശസ്ത ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് ഐഫോൺ 16 സീരീസിലേക്ക് എത്തുന്ന ഒരു സ്‍പെഷ്യൻ ഫീച്ചറിനെ കുറിച്ചുള്ള സൂചന നൽകിയത്.
ഐഫോൺ 16 പ്രോ മാക്‌സിൽ ഒരു സൂപ്പർ ടെലിഫോട്ടോ ക്യാമറ വരുന്നതിനെ കുറിച്ചാണ് ടിപ്സ്റ്റർ സൂചന നൽകിയിരിക്കുന്നത്. ഒരു സൂപ്പർ-ടെലിഫോട്ടോ ക്യാമറയ്ക്ക് 300 എംഎം വരെ ഫോക്കൽ ലെങ്ത് ഉണ്ടായേക്കും, നിലവിൽ ഐഫോൺ 14 പ്രോയുടെ ഫോക്കൽ ലെങ്ത് 77 മില്ലീമീറ്റർ മാത്രമാണ്.അതുകൊണ്ട് തന്നെ ഈ അപ്‌ഗ്രേഡ് വളരെ വലുതാണ്. കൂടാതെ നിരവധി മെച്ചപ്പെടുത്തലുകൾക്ക് കാരണമായേക്കാം.
ഇത്തരത്തിലുള്ള ടെലിഫോട്ടോ ലെൻസ് സാധാരണയായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും, മീഡിയ മേഖലയിലുമൊക്കെയാണ് ഉപയോഗപ്പെടുത്തുന്നത്. വിദൂര വിഷയങ്ങൾ മികച്ച ക്ലാരിറ്റിയോടെ പകർത്താൻ കഴിയുമെന്നതാണ് പ്രത്യേകത. ഇത് ഒരു ഫോണിലേക്ക് വരുകയാണെങ്കിൽ, മൊബൈൽ ഫോട്ടോഗ്രാഫി മറ്റൊരു തലത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കാം.
ഈ വർഷം ആപ്പിൾ ഐഫോൺ 15 പ്രോ മാക്സിൽ പെരിസ്കോപ്പ് ലെൻസ് ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാൽ സൂപ്പർ ടെലിഫോട്ടോ ക്യാമറ അടുത്ത മോഡലിൽ എന്തായാലും പ്രതീക്ഷിക്കാം. ഐഫോൺ 14 പ്രോ മാക്‌സിന്റെ 3x നേക്കാൾ മികച്ച സൂമിങ്ങിന് (6x ഒപ്റ്റിക്കൽ സൂം വരെ) വേണ്ടിയാണ് പെരിസ്കോപ് ലെൻസുമായി ആപ്പിൾ എത്തുന്നത്. അടുത്ത വർഷം സൂപ്പർ-ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ച് അത് കൂടുതൽ മെച്ചപ്പെടുത്താനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഐഫോൺ 16 സീരീസിലെ പ്രോ മോഡലുകൾക്കൊപ്പമാകും പുതിയ ക്യാമറ സവിശേഷത എത്തുക.
അതുപോലെ, ഐഫോൺ 16 പ്രോ 1/1.14 ഇഞ്ച് വലുപ്പമുള്ള വലിയ ക്യാമറ സെൻസറുമായി വരുമെന്ന റിപ്പോർട്ടുകളുണ്ട്. ഇത് ഐഫോൺ 14 പ്രോ മോഡലുകളുടെ 1/1.28 ഇഞ്ച് സെൻസറിനേക്കാൾ 12% വലുതായിരിക്കും. വലിയ സെൻസർ സൈസ് ഉപയോഗിച്ച്, അത് കൂടുതൽ ക്യാപ്‌ചർ ചെയ്യും കൂടാതെ മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയും മെച്ചപ്പെട്ട ഡെപ്ത് ഇഫക്‌റ്റും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.